Cricket

സാനിയ-മാലിക് ബന്ധത്തില്‍ വിള്ളല്‍? സൂചന നല്‍കി ടെന്നീസ് താരം

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും തമ്മിലുള്ള ദാമ്പത്യജീവിതം വേര്‍പിരിയലിന്റെ പക്കലെന്ന് മാധ്യമ റിപ്പോര്‍ട്ട്. ഇരുവരും ഏറെക്കാലമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ബന്ധം നിയമപരമായി വേര്‍പിരിയാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാനിയ മിര്‍സ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ അവരുടെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് അടുത്ത ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സാനിയയും കുടുംബവും ദുബായിലാണ് താമസം. അടുത്തിടെ വളരെ വിഷമത്തോടെ സാനിയ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത് വലിയ വാര്‍ത്തയായിരുന്നു.

തൊട്ടുപിന്നാലെ ഒരു ടെലിവിഷന്‍ ഷോയില്‍ ഷുഹൈബ് മാലിക് സാനിയ മിര്‍സയുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്‍കിയ മറുപടിയും ചര്‍ച്ചയായി. ഇരുവരും വിവാഹ ബന്ധം ഒഴിയാന്‍ പോകുന്നു എന്നാണ് പാകിസ്താന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സാനിയയോ ഷുഹൈബോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ മാലിക്ക് നടത്തിയ വെളിപ്പെടുത്തലാണ് ഇവരുടെ ബന്ധത്തിലെ വിള്ളല്‍ പരസ്യമാക്കപ്പെടാന്‍ കാരണം. ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ ആണ് ആസ്‌ക് ദി പവലിയന്‍. സാനിയ മിര്‍സയുടെ ടെന്നിസ് അക്കാദമികളെ കുറിച്ച് ഷുഹൈബ് മാലികിനോട് ഷോയില്‍ ചോദ്യം ഉയര്‍ന്നു.

ഇത് സംബന്ധിച്ച് എനിക്ക് അറിയില്ല എന്നായിരുന്നു ഷുഹൈബിന്റെ മറുപടി. താങ്കള്‍ എന്താണ് പറയുന്നത് എന്നായിരുന്നു അല്‍ഭുതത്തോടെ വഖാര്‍ യൂനുസ് ചോദിച്ചത്. എന്ത് ഭര്‍ത്താവാണ് താങ്കള്‍ എന്നും അദ്ദേഹം ചോദിച്ചു. ഇതോടെയാണ് ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

Related Articles

Back to top button