Cricket

വാഷിംഗ്ടണ്‍ സുന്ദറിനു പകരം ജയന്ത് യാദവ്

ഈ മാസം 19ന് ദക്ഷിണാഫ്രിക്കയ്്ക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓഫ്‌സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഒഴിവാക്കി എന്നാതാണ് ടീമില്‍ വന്നിരിക്കുന്ന അപ്രതീക്ഷിത മാറ്റം. കോവിഡ് പരിശോധനയില്‍ പോസിറ്റിവായതിനാലാണ് താരത്തെ ഒഴിവാക്കിയത്.

ജയന്ത് യാദവിനെയാണ് സുന്ദറിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേസ് ബൗളര്‍ നവദീപ് സെയ്നിയയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 19 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ഇന്ത്യയുടെ മുന്‍ പേസര്‍ ചേതന്‍ ശര്‍മ്മ അധ്യക്ഷനായ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്.

ടീം ഇന്ത്യ- കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ജസ്പ്രിത് ബുമ്ര(വൈസ് ക്യാപ്റ്റന്‍) , ശിഖര്‍ ധവാന്‍, രുട്ടുരാജ് ഗെയ്ക്കവാദ്, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഫ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസീദ് കൃഷ്ണ, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, നവദീപ് സെയ്നി.

Related Articles

Leave a Reply

Back to top button