Cricket

ഇന്ത്യന്‍ താരങ്ങള്‍ പടിക്ക് പുറത്ത് ; ഐസിസി ട്വന്റി-ട്വന്റി ലോക ഇലവന്‍

ഐസിസി ടീം ട്വന്റി-ട്വന്റി ഓഫ് ദ ഇയര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ട്വന്റി-ട്വന്റി യില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്ക് വലിയ നിരാശ നല്‍കുന്നതാണ് ടീം രൂപീകരണം. ഇന്ത്യയില്‍ നിന്നും ഒരു താരം പോലും ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ടീമിന്റെ നായകന്‍ പാക് ടീമിന്റെ നായകനും ഓപ്പണറുമായ ബാബര്‍ അസമാണ്. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനുമാണ് ഓപ്പണര്‍മാര്‍. മൂന്നു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍ ബാബര്‍ അസം (പാകിസ്ഥാന്‍), എയ്ഡന്‍ മാര്‍ക്രാം (ദക്ഷിണാഫ്രിക്ക), മിച്ചല്‍ മാര്‍ഷ് (ഓസ്ട്രലിയ) എന്നിവരാണ് ഇടം പിടിച്ചിരിക്കുന്നത്.

പാകിസ്ഥാന്റേയും ദക്ഷിണാഫ്രിക്കയുടയും ആധിപത്യമാണ് ടീമിലുള്ളത് ഇരു രാജ്യത്ത് നിന്നും മൂന്ന് പേര്‍ വീതമാണ് ലോക ഇലവനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലോകോത്തര ടീമായ ഇന്ത്യയില്‍ നിന്നും ആരെയും തെരഞ്ഞെടുത്തിട്ടില്ല എന്നത് കടുത്ത നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്.

ഐസിസി ടി20 ടീം ഓഫ് ദി ഇയര്‍: ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), മുഹമ്മദ് റിസ്വാന്‍ (പാകിസ്ഥാന്‍, വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (പാകിസ്ഥാന്‍, ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം (ദക്ഷിണാഫ്രിക്ക), മിച്ചെല്‍ മാര്‍ഷ് (ഓസ്‌ട്രേലിയ), ഡേവിഡ് മില്ലര്‍ (ദക്ഷിണാഫ്രിക്ക), തബ്രെയ്‌സ് ഷംസി (ദക്ഷിണാഫ്രിക്ക), ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ), വനിന്ദു ഹസരംഗ (ശ്രീലങ്ക), മുസ്തഫിസുര്‍ റഹ്‌മാന്‍ (ബംഗ്ലാദേശ്), ഷഹീന്‍ അഫ്രീഡി (പാകിസ്ഥാന്‍).

Related Articles

Leave a Reply

Back to top button