CricketTop Stories

അച്ഛനും മകനും ഒന്നിച്ചു ക്രീസില്‍!! വൈറലായി അഫ്ഗാന്‍ താരങ്ങള്‍

അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കള്‍ ക്രിക്കറ്റ് കളത്തിലെത്തുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അച്ഛനും മകനും ഒന്നിച്ചു ബാറ്റ് ചെയ്യാനിറങ്ങിയാലോ? അങ്ങനെയൊരു സംഭവം കഴിഞ്ഞദിവസം നടന്നു. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഒരു ടി20 ടൂര്‍ണമെന്റിലാണ് അഫ്ഗാനിസ്ഥാന്‍ താര മുഹമ്മദ് നബിയും മകന്‍ ഹസന്‍ എയ്‌സക്കേലും ഒന്നിച്ചു ബാറ്റിംഗിന് ഇറങ്ങിയത്. ടീമിനായി ഏഴാമനായിട്ടാണ് ഹസന്‍ ബാറ്റിംഗിനെത്തിയത്. ഈ സമയം 10 പന്തില്‍ 17 റണ്‍സുമായി നബി ക്രീസിലുണ്ടായിരുന്നു. സിബിഎസ് ടി-20 ടൂര്‍ണമെന്റിലാണ് ഇരുവരും ഒരുടീമില്‍ കളിച്ചത്. സംഭവം എന്തായാലും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

Related Articles

Leave a Reply

Back to top button