CricketTop Stories

അടിയോടടി!! സൂര്യാകുമാര്‍ സിക്‌സറടി യാദവ് !!

ഹോങ്കോംഗ് ബൗളര്‍മാര്‍ ഇത്ര പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. രോഹിത് ശര്‍മയും കെഎല്‍ രാഹുലും പോയപ്പോള്‍ അവര്‍ കുറച്ചൊന്ന് ആഘോഷിച്ചതാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവ് വന്ന് മയമില്ലാതെ പൊരുമാറിയതോടെ ഹോങ്കോംഗുകാരുടെ പിടിവിട്ടു. സൂര്യയുടെ 68 ല്‍ 60 റണ്‍സും ബൗണ്ടറികളിലൂടെയാണ്.

അവസാന ഓവറില്‍ പിറന്ന നാലു സിക്‌സറടക്കം സൂര്യ അടിച്ചുകൂട്ടിയത് ആറു സികസറുകളും ആറു ഫോറും. വെറും 26 പന്തില്‍ നിന്ന് 68 റണ്‍സാണ് താരം നേടിയത്. ഈ സിക്‌സറടിയില്‍ തന്റെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറി കണ്ടെത്താനും സൂര്യയ്ക്കായി. വിരാട് കോഹ് ലി തിരിച്ചു വരവില്‍ അര്‍ധസെഞ്ചുറി നേടിയതും ഇന്ത്യയ്ക്ക് സന്തോഷമായി.

ഇന്ത്യ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയിലാണ്. 13 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്സറും സഹിതം 21 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ടോസ് നേടിയ ഹോങ്കോങ് നായകന്‍ നിസാഖത്ത് ഖാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്താനെ തകര്‍ത്ത ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.

മൂന്നു വിക്കറ്റും 33 റണ്‍സുമായി മിന്നുന്ന ഓള്‍റൗണ്ട് പ്രകടനത്തിലൂടെ പാകിസ്താനെ തകര്‍ത്തു കളിയിലെ കേമനായ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഇന്ന് വിശ്രമം അനുവദിച്ചു. പാണ്ഡ്യയ്ക്കു പകരം യുവതാരം റിഷഭ് പന്താണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്.

Related Articles

Leave a Reply

Back to top button