CricketIPL

കാശെറിഞ്ഞ് അഹമ്മദാബാദ് ; ഹാര്‍ദ്ദികും റാഷിദും ഗില്ലും ടീമില്‍

ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദ് രണ്ടും കല്‍പ്പിച്ചാണ്. തങ്ങള്‍ മാറ്റുരയ്ക്കുന്ന ആദ്യ സീസണില്‍ തന്നെ കളം പിടിക്കാനാണ് പുറപ്പാട്. അഭ്യൂഹങ്ങള്‍ ശരിവച്ചുകൊണ്ട് ഹാര്‍ദിക് പാണ്ഡ്യ തന്നെ ടീമിനെ നയിക്കും. നയിക്കും.
15 കോടി രൂപയ്ക്കാണ് ഹാര്‍ദ്ദിക്കിനെ അഹമ്മദാബാദ് കൂടെക്കൂട്ടിയത്. മുംബൈ ഇന്ത്യന്‍സ് 11 കോടിയാണ് ഹാര്‍ദിക്കിന് നല്‍കിയിരുന്നത്.

ഹാര്‍ദിക്കിനൊപ്പം അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെയും ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയും അഹമ്മദാബാദ് ഒപ്പം ചേര്‍ത്തിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് താരമായിരുന്ന റാഷിദ് ഖാനെ 15 കോടിക്കാണ് അഹമ്മദാബാദ് സ്വന്തമാക്കിയിരിക്കുന്നത്.

ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശുഭ്മാന്‍ ഗില്ലിനെയും അഹമ്മദാബാദ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചു കഴിഞ്ഞു. ഏഴ് കോടി രൂപയ്ക്കാണ് ശുഭ്മാന്‍ ഗില്ലിനെ അഹമ്മദാബാദ് ടീമിലെത്തിച്ചിരിക്കുന്നത്. കെകെആര്‍ 1.8 കോടി രൂപയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്.

നിര്‍ണ്ണായകമായ ഈ മൂന്നു താരങ്ങളെയും ടീമിലെത്തിക്കാന്‍ 37 കോടി രൂയാണ് ആകെ ചെലവായത്. ഇനി കൈവശമുള്ളത് 53 കോടി രൂപയാണ് ഈ തുക ഉപയോഗിച്ച് ചില അപ്രതീക്ഷിത നീക്കങ്ങള്‍ക്കുള്ള ഒരുക്കങ്ങളാണ് അഹമ്മദാബാദിന്റെ അണിയറയില്‍ ഒരുങ്ങുന്നത്.

Related Articles

Leave a Reply

Back to top button