IPLTop Stories

ലേലത്തില്‍ ലോട്ടറിയടിച്ച് ആവേശ് ഖാന്‍!!

ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ പണംകിട്ടിയ അണ്‍ക്യാപ്ഡ് താരങ്ങളിലൊരാളാണ് ആവേശ് ഖാന്‍. പത്തുകോടി രൂപയ്ക്കാണ് പുതിയ ടീമായ ലക്‌നൗ സൂപ്പര്‍ ജയന്റ് താരത്തെ സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിനൊടുവിലാണ് താരത്തെ അവര്‍ക്ക് സ്വന്തമാക്കാനായത്. കഴിഞ്ഞ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ആവേശ് ഖാന്‍ നടത്തുന്നത്. വെറും 20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ ബേസ് പ്രൈസ്. എന്നാല്‍ സിഎസ്‌കെയും ലക്‌നൗവും ആഞ്ഞു പിടിച്ചതോടെ ലേലം മുറുകി.

ഇത്തവണ ലേലത്തില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ താരങ്ങളിലൊരാളാണ് ആവേശ് ഖാന്‍. അവസാന നിമിഷങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 9.75 കോടി രൂപ വരെ വിളിച്ചെങ്കിലും ലക്‌നൗ ഒടുവില്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button