Cricket

ഇന്ത്യന്‍ ബാധ്യത രണ്ട് സീനിയര്‍ ഹിറ്റേഴ്‌സ്; അടിമുടി മാറ്റിയാല്‍ റിസല്‍ട്ടേ മാറും!!

ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പോരായ്മ രണ്ട് സീനിയര്‍ താരങ്ങളുടെ മോശം പ്രകടനമാണ്. ഒരാള്‍ കെഎല്‍ രാഹുലാണ്. രണ്ടാമത്തെയാള്‍ ദിനേഷ് കാര്‍ത്തിക്കും. തങ്ങളുടേതായ ഒരു സംഭാവനയും ലോകകപ്പിലെ മൂന്നു മല്‍സരങ്ങളും ഇരുവരും നല്‍കിയിട്ടില്ല ഇതുവരെ. ടീമിന്റെ തുടക്കം തന്നെ തകര്‍ച്ചയിലാക്കുകയാണ് രാഹുല്‍ ചെയ്യുന്നത്. കാര്‍ത്തിക്കാകട്ടെ തന്റെ സെലക്ഷനെ ഒരിക്കല്‍പോലും ന്യായീകരിക്കാന്‍ പറ്റുന്ന പ്രകടനം നടത്തിയിട്ടുമില്ല.

ഈ രണ്ടു താരങ്ങള്‍ക്കു പകരം മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ടീമിന്റെ ബാലസിന് വലിയ ഗുണം ചെയ്യുമത്. രാഹുലിന് പകരം അക്‌സര്‍ പട്ടേല്‍ വരട്ടെ. കാര്‍ത്തിക്കിന് പകരം പന്തും. എന്നിട്ട് രോഹിതിനൊപ്പം പന്തിനെ ഓപ്പണിംഗ് ഇറക്കിയാല്‍ ഇതിലും നല്ല തുടക്കം ടീമിനു കിട്ടും. ഇല്ലെങ്കില്‍ തന്നെ ഇടത്-വലതു കോംമ്പിനേഷനിലൂടെ എതിര്‍ ബൗളര്‍മാര്‍ക്ക് തലവേദന എങ്കിലും സൃഷ്ടിക്കാനാകും.

ഇപ്പോള്‍ കാര്‍ത്തിക് കളിക്കുന്ന പൊസിഷനില്‍ ഹൂഡയോ അക്‌സറോ വരട്ടെ. ടീമില്‍ ഇടംകൈയന്മാരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ഇപ്പോഴുള്ള വരണ്ട പ്രകടനത്തെക്കാള്‍ കൂടുതല്‍ മികച്ച ടീമിനെ ഒരുക്കാന്‍ സാധിക്കും.

ദിനേഷ് കാര്‍ത്തിക് തന്റെ ദീര്‍ഘകാല കരിയറില്‍ ഒരിക്കല്‍പ്പോലും തുടര്‍ച്ചയായി ഇന്ത്യയ്ക്കുവേണ്ടി കളിക്കാത്തതിന്റെ കാരണം അദേഹത്തിന്റെ ഇപ്പോഴത്തെ പ്രകടനങ്ങള്‍ വ്യക്തമാക്കി തരുന്നു. കരിയറില്‍ ഒരിക്കല്‍പ്പോലും അന്താരാഷ്ട്ര തലത്തില്‍ സ്ഥിരത പുലര്‍ത്താന്‍ ഡികെയ്ക്ക് സാധിച്ചിട്ടില്ല. ഇപ്പോഴും അതു സാധിക്കുന്നില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂര്യകുമാറിന് വെറുതെ പിന്തുണ കൊടുക്കേണ്ട കാര്യമേ ഡികെയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അതുപോലും ചെയ്യാന്‍ പറ്റില്ലെങ്കില്‍ എന്തിനാണ് കീപ്പ് ചെയ്യാന്‍ മാത്രമൊരാള്‍. പാക്കിസ്ഥാനെതിരായ മല്‍സരത്തിലും ടെന്‍ഷന്‍ അവസാന പന്തിലേക്ക് എത്തിച്ചത് കാര്‍ത്തിക്കിന്റെ അനാസ്ഥയാണ്.

ഭാവിയിലേക്ക് ഒരു ടീമിനെ സെറ്റ് ചെയ്യുമ്പോള്‍ ഡികെയെ പോലെ കരിയറിന്റെ അവസാനത്തിലെത്തി നില്‍ക്കുന്ന ഒരാളെ പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് അയയ്ക്കുന്നത് ഇനിയെങ്കിലും സെലക്ടര്‍മാര്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. ഐപിഎല്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റെന്ന് ബിസിസിഐ ഇനിയെങ്കിലും മനസിലാക്കട്ടെ.

Related Articles

Back to top button