Cricket

സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രട്ടേണിറ്റിക്ക് പുതിയ ഭാരവാഹികള്‍; സീസണ്‍ ആവേശമാക്കാന്‍ ടീമുകള്‍

സിനിമ, മാധ്യമ, സെലിബ്രിറ്റി മേഖലയിലെ ക്രിക്കറ്റ് ടീമുകളുടെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രട്ടേണിറ്റിയുടെ 2023-25 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനില്‍ തോമസിനെ പ്രസിഡന്റായും സജി സുരേന്ദ്രനെ സെക്രട്ടറിയായും സുദീപ് കാരക്കാട്ടിനെ ട്രഷററായും തെരഞ്ഞെടുത്തു.

എറണാകുളത്ത് നടന്ന സിസിഎഫ് ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയ പി.ആര്‍. ശ്രീജേഷിനെ ആദരിച്ചു. പോയ വര്‍ഷം മികച്ച നേട്ടം സ്വന്തമാക്കിയ സിസിഎഫ് താരങ്ങള്‍ക്ക് ശ്രീജേഷ് ഉപഹാരങ്ങള്‍ നല്‍കി.

കഴിഞ്ഞ കുറച്ചു വര്‍ഷമായി സെലിബ്രിറ്റി ക്രിക്കറ്റില്‍ നിരവധി വന്‍കിട ടൂര്‍ണമെന്റുകളാണ് സിസിഎഫ് നടത്തുന്നത്. നിലവില്‍ 20ന് അടുത്ത് ടീമുകള്‍ സിസിഎഫില്‍ അംഗങ്ങളാണ്. പുതിയ സീസണിലേക്കുള്ള ഒരുക്കത്തിലാണ് മിക്ക ടീമുകളും.

സിസിഎഫ് ജോയിന്റ് സെക്രട്ടറിമാരായി ദേവ് ജി ദേവന്‍, സ്ലീബാ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായി സാജു നവോദയ, എം വി ജിജേഷ്, ജോയിന്റ് ട്രഷററായി സുജിത് ഗോവിന്ദന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ജോയി നായര്‍, അശോക് നായര്‍, വിനോദ് കുമാര്‍, രമേശ് ബാബു, ഷാനു ഷാജ്, മനീഷ്, അരുണ്‍ സണ്ണി, ശ്യാം മോഹന്‍, ഷിഹാബ് എന്നിവരെയും തെരഞ്ഞെടുത്തു.

Related Articles

Back to top button