Cricket

കീപ്പര്‍മാര്‍ക്ക് ക്ഷാമം! ഓസ്‌ട്രേലിയന്‍ ഗ്ലൗ അണിയുക വാര്‍ണര്‍?

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇന്‍ഗ്ലിസ് പരിക്കേറ്റ് പുറത്തായതോടെ ഓസ്‌ട്രേലിയ വലിയ പ്രതിസന്ധിയിലാണ്. കാരണം അവര്‍ക്ക് ഒരു റിസര്‍വ് വിക്കറ്റ് കീപ്പര്‍ ഇല്ലെന്നത് തന്നെ. അതിനിടെയ്ക്ക് പ്രശ്‌നം ഗുരുതരമാക്കി സ്ഥിരം വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിനും പരിക്കേറ്റു. ഇതോടെ ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഡേവിഡ് വാര്‍ണര്‍ ഗ്ലൗസ് അണിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

വിക്കറ്റ് കൂടിയായ ഇന്‍ഗ്ലിസിന് പകരമെത്തിയത് ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍ ആണ്. പകരമൊരു കീപ്പറെ ടീമിലെത്തിക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിച്ചില്ല. അതുകൊണ്ട് തന്നെ സ്ഥിരം കീപ്പര്‍മാരല്ലാത്ത ആരെങ്കിലും ഗ്ലൗസ് അണിയേണ്ടി വരും. ഇതിന് ഏറ്റവും യോജിച്ചയാള്‍ വാര്‍ണര്‍ തന്നെയാണ്. മുമ്പ് ഒരു ടെസ്റ്റ് മല്‍സരത്തില്‍ വാര്‍ണര്‍ ടീമിനായി വിക്കറ്റ് കാത്തിട്ടുണ്ട്.

Related Articles

Back to top button