Cricket

സഞ്ജുവും പന്തുമല്ല വേണ്ടത് !! ലോകകപ്പിലേക്ക് സര്‍പ്രൈസ് വിക്കറ്റ് കീപ്പറെ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പലവിധത്തിലുള്ള പ്രവചനങ്ങളിലും നിര്‍ദ്ദേശങ്ങളിലുമാണ് മുന്‍ താരങ്ങളും ആരാധകരുമെല്ലാം.

മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിക്കുമോയെന്ന ആകാംക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍.

അതേ സമയം സഞ്ജുവിനെയും പ്രധാന എതിരാളി റിഷഭ് പന്തിനെയുമൊന്നുമല്ല വിക്കറ്റ് കീപ്പറായി ടീമിലെടുക്കേണ്ടതെന്ന അഭിപ്രായക്കാരനാണ് മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡു.

ട്വന്റി20 ലോകകപ്പ് കളിക്കാനായി റായുഡു പ്രവചിച്ച 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത് വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിര താരം റിയാന്‍ പരാഗ്, സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ എന്നിവരെയും റായുഡു ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍ എന്നിവരും റായുഡുവിന്റെ ടീമില്‍ ഇല്ല. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സീനിയര്‍ താരം വിരാട് കോഹ്‌ലിയുമുണ്ട്.

ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ റായുഡു ടീമില്‍ ഉള്‍പ്പെടുത്തി. പേസര്‍മാരില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഫാസ്റ്റ് ബോളര്‍ മായങ്ക് യാദവുമുണ്ട്.

മേയ് ഒന്നിനു മുന്‍പ് ട്വന്റി20 ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശം.

ഐപിഎല്ലിലെ ആദ്യ ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത്. പരുക്കുമാറി തിരിച്ചെത്തിയ ഋഷഭ് പന്തിനെ ബിസിസിഐ ലോകകപ്പ് ടീമില്‍ കളിപ്പിക്കുമോയെന്നു വ്യക്തമല്ല.

സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. മലയാളി താരം സഞ്ജു സാംസണും മികച്ച ഫോമിലാണ് കളിക്കുന്നത്. സഞ്ജു നയിക്കുന്ന രാജസ്ഥാനാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍.

അമ്പാട്ടി റായുഡുവിന്റെ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ദിനേഷ് കാര്‍ത്തിക്ക് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്.

Related Articles

Back to top button