CricketTop Stories

ഐപിഎല്‍ കളിക്കാനില്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി സാം കറാന്‍

ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സാം കറാന്‍ ഇത്തവണ ഐപിഎല്ലിനില്ല. താന്‍ താരലേലത്തില്‍ പങ്കെടുക്കുന്നില്ലെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്. ഫെബ്രുവരി 12,13 തിയതികളിലാണ് ഇത്തവണ താരലേലം നടക്കുന്നത്. കഴിഞ്ഞവര്‍ഷം കിരീടം ചൂടിയ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമില്‍ അംഗമായിരുന്നു കറാന്‍. കഴിഞ്ഞവര്‍ഷം സംഭവിച്ച പരിക്കില്‍ നിന്ന് താന്‍ മോചിതനായി വരുന്നതേയുള്ളൂ. തിരിച്ചുവരാന്‍ കൂടുതല്‍ സമയമെടുക്കും. കൗണ്ടി ക്രിക്കറ്റ് കളിച്ച് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് താനെന്നും കറാന്‍ പറയുന്നു.

ഇത്തവണ പല പ്രമുഖരും ഐപിഎല്‍ ലേലത്തിനില്ല. മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ഗെയ്ല്‍, ബെന്‍ സ്റ്റോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട് എന്നിവരും ഇത്തവണ ലീഗിനില്ല. മാര്‍ച്ച് 27 മുതലാണ് ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ലീഗ്. മഹാരാഷ്ട്രയിലെ നാലു ഗ്രൗണ്ടുകളിലായിട്ടാകും ലീഗ് നടക്കുക.

Related Articles

Leave a Reply

Back to top button