Cricket

കാര്‍ത്തിക്കിനെ ചീത്ത വിളിച്ചിട്ടാണ് ബാറ്റു ചെയ്യാന്‍ പോയത്; വെളിപ്പെടുത്തലുമായി അശ്വിന്‍!

പാക്കിസ്ഥാനെതിരായ ത്രില്ലര്‍ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയമൊരുക്കിയതില്‍ ആര്‍. അശ്വിന് വലിയ പങ്കുണ്ട്. മുഹമ്മദ് നവാസിന്റെ വൈഡ് പന്ത് ലീവ് ചെയ്ത് മല്‍സരം സമത്തിലാക്കിയ അശ്വിന്റെ ബുദ്ധിയെ എതിരാളികള്‍ പോലും പുകഴ്ത്തിയിരുന്നു. ഇപ്പോഴിതാ ബാറ്റിംഗിന് ഇറങ്ങാന്‍ തുടങ്ങിയ നിമിഷം വരെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് അശ്വിന്‍.

തന്റെ യുട്യൂബ് ചാനലിലൂടെയാണ് അശ്വിന്റെ രസകരമായ വെളിപ്പെടുത്തല്‍. ബാറ്റിംഗിനിറങ്ങേണ്ടി വരില്ലല്ലോയെന്ന ആശ്വാസത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് ദിനേഷ് കാര്‍ത്തിക് പുറത്താകുന്നത്. ഞാന്‍ ക്രീസിലേക്ക് പോകുന്ന വഴി കാര്‍ത്തിക്കിനെ കണ്ടു. മനസില്‍ നല്ല ചീത്തയും പറഞ്ഞു. ക്രീസിലെത്തിയപ്പോള്‍ വിരാട് എന്നോട് ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു.

നവാസിനെ നേരിട്ട ആദ്യ പന്ത് ലെഗ് സൈഡിലേക്ക് പോകുന്ന നിമിഷം ഞാന്‍ അത് കളിക്കുന്നതില്‍ കാര്യമില്ലെന്ന് മനസിലാക്കുകയും ലീവ് ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. വൈഡിലൂടെ ഒരു റണ്‍ നേടാനാകുമെന്ന് മനസിലായി. ആ ഒരു റണ്‍ നേടിയതും ഞാന്‍ ഒരുപാട് റിലാക്സ്ഡ് ആയെന്ന് അശ്വിന്‍ പറയുന്നു.

കളി ജയിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി. ഇനി ആരും എന്റെ വീടിന് നേരെ കല്ലെറിയില്ലല്ലോ. ഇല്ലെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഇരയായി മാറിയേനെ. വൈദാനുഗ്രഹത്താല്‍ അത് മിഡ് ഓഫിലൂടെ പൊക്കിയടിച്ച് റണ്‍സെടുക്കാന്‍ സാധിച്ചെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button