Cricket

കൈയില്‍ പൈസ കുറവ്; സ്റ്റേഡിയങ്ങളുടെ പേര് വിറ്റ് പാക്കിസ്ഥാന്‍ ക്രിക്കറ്റ്!

സാമ്പത്തിക വരുമാനത്തില്‍ കുറവു വന്നതോടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സുപ്രധാനമായൊരു തീരുമാനമെടുത്തു. തങ്ങളുടെ കൈവശമുള്ള പ്രധാന സ്റ്റേഡിയങ്ങളുടെ പേര് വില്‍ക്കാനുള്ള തീരുമാനമാണ് പിസിബി കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി പേരുമാറ്റപ്പെട്ട സ്റ്റേഡിയമായി കറാച്ചി നാഷണല്‍ സ്റ്റേഡിയം മാറി.

ഈ സ്റ്റേഡിയം ഇനി അറിയപ്പെടുക നാഷണല്‍ ബാങ്ക് ക്രിക്കറ്റ് അരീന എന്നാകും. പാക്കിസ്ഥാനിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കായ നാഷണല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ ആണ് പേരിന്റെ അവകാശം സ്വന്തമാക്കിയത്. എത്ര രൂപയ്ക്കാണ് ഇടപാടെന്ന് പിസിബി വ്യക്തമാക്കിയില്ലെങ്കിലും കോടികളുടെ ഇടപാടാണെന്നാണ് വിവരം. അഞ്ചു വര്‍ഷത്തേക്കാണ് പേരുമാറ്റം.

പാക്കിസ്ഥാനിലെ മറ്റു ചില സ്റ്റേഡിയങ്ങളും ഇത്തരത്തില്‍ പേരുമാറ്റത്തിനായി തയാറെടുക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് രാജ്യത്ത് ക്രിക്കറ്റിനെ കൂടുതല്‍ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് പിസിബി പറയുന്നു.

ഇംഗ്ലണ്ടിലെ പല ക്രിക്കറ്റ് സ്റ്റേഡിയങ്ങളും ഇത്തരത്തില്‍ സ്‌പോണ്‍സര്‍മാരുടെ പേരിലാണ് അറിയപ്പെടുന്നത്. ഫുട്‌ബോളില്‍ നെയിമിംഗ് റൈറ്റ്‌സ് വില്‍ക്കുന്നത് സാധാരണ സംഭവമാണ്.

Related Articles

Back to top button