Cricket

ഈ അശ്വിനെക്കൊണ്ടു തോറ്റു !! വീണ്ടും റെക്കോഡുകള്‍ കടപുഴക്കി ഇന്ത്യന്‍ സ്പിന്നര്‍

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 192 റണ്‍സ് വിജയ ലക്ഷ്യം. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍
അഞ്ചു വിക്കറ്റ് നേടിയ രവിചന്ദ്രന്‍ ആശ്വിനും നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജഡേജയ്ക്കാണ് ശേഷിച്ച വിക്കറ്റ് 60 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയ്ക്കും 30 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയ്ക്കും മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളൂ.

ഇതോടൊപ്പം അശ്വിന്‍ മറ്റൊരു അപൂര്‍വ റെക്കോഡ് കൂടി സ്വന്തം പേരില്‍ കുറിച്ചു. ഹോം ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോഡാണ് അശ്വിന് സ്വന്തമായത്. നിലവില്‍ 354 ഹോം വിക്കറ്റുകള്‍ ഉള്ള അശ്വിന്‍ മറികടന്നത് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെയാണ്. കുംബ്ലെയ്ക്ക് 350 വിക്കറ്റുകളാണുള്ളത്.

ലോകക്രിക്കറ്റില്‍ ഇക്കാര്യത്തില്‍ നാലാം നാലാമനാകാനും അശ്വനു കഴിഞ്ഞു. 493 വിക്കറ്റുമായി മുത്തയ്യ മുരളീധരനാണ് ലിസ്റ്റില്‍ ഒന്നാമന്‍. 434 വിക്കറ്റ് നേടിയ ജയിംസ് ആന്‍ഡേഴ്‌സണും 398 വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇക്കാര്യത്തില്‍ അശ്വിനു മുമ്പിലുള്ള മറ്റുള്ളവര്‍.

ഇതോടൊപ്പം ടെസ്റ്റിലെ അഞ്ചു വിക്കറ്റ് നേട്ടത്തില്‍ അനില്‍ കുംബ്ലെയ്‌ക്കൊപ്പം എത്താനും അശ്വിനായി. ഇരുവരും 35 തവണയാണ് അഞ്ചുവിക്കറ്റിട്ടുള്ളത്. റിച്ചാര്‍ഡ് ഹാര്‍ട്ട്‌ലി(36), ഷെയ്ന്‍ വോണ്‍(37), മുത്തയ്യ മുരളീധരന്‍(67) എന്നിവരാണ് ഇക്കാര്യത്തില്‍ മുമ്പിലുള്ളത്.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 353 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 307 റണ്‍സില്‍ അവസാനിച്ചിരുന്നു. 90 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

നാലാം ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത ധ്രുവ് 149 പന്തില്‍ നിന്ന് നാല് സിക്സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ജൂറലിന്റെ ഇന്നിംഗ്‌സ്.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍(73), ശുഭ്മാന്‍ ഗില്‍(38), കുല്‍ദീപ് യാദവ്(28) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷോയിബ് ബഷീര്‍ 44 ഓവറില്‍ നിന്ന് എട്ട് മെയ്ഡന്‍ അടക്കം അഞ്ച് വിക്കറ്റുകള്‍ നേടി കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ചു. ടോം ഹാര്‍ട്ട്‌ലി മൂന്നു വിക്കറ്റ് നേടി.

192 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 13 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(11), യശസ്വി ജയ്‌സ്വാള്‍(2) എന്നിവരാണ് ക്രീസില്‍.

Related Articles

Back to top button