CricketTop Stories

ഡിവില്യേഴ്‌സിന് ആര്‍സിബിയില്‍ പുതിയ റോള്‍

ഐപിഎല്ലില്‍ പുതിയ റോളില്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്സ്. ബാംഗ്‌ളൂരിന്റെ മെന്ററായിട്ടാണ് ഡിവില്ലേഴ്‌സ് ഈ സീസണില്‍ ഉണ്ടാകുക. ഐപിഎല്ലിന്റെ തുടക്കത്തില്‍ ഡല്‍ഹിക്കായി കളിച്ച താരം 2011 ലാണ് ആര്‍സിബി ജേഴ്‌സി അണിഞ്ഞത്. അന്നുമുതല്‍ ബാംഗ്ലൂരിന്റെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ഡിവില്ലേഴ്സ്. 10 വര്‍ഷത്തോളം ആര്‍സിബിയുടെ വണ്‍ ഡൌണ്‍ ബാറ്റ്‌സ്മാനായി കളിച്ച താരം അത്യാവശ്യ സമയങ്ങളില്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെ നിര്‍ണായക തീരുമാനങ്ങളിലും പങ്കാളിയായിട്ടുണ്ട്.

ഐപിഎല്ലില്‍ പക്ഷേ ഒരു കിരീടം നേടാന്‍ താരത്തിനു സാധിച്ചിരുന്നില്ല. മിസ്റ്റര്‍ 360 എന്ന പേരില്‍ അറിയപ്പെടുന്ന താരം ഐപിഎല്‍ ബൗളേര്‍മാരുടെ പേടി സ്വപ്നങ്ങളില്‍ ഒരാളായിരുന്നു. ഒപ്പം ഫീല്‍ഡിങ്ങിലും ആര്‍സിബിയുടെ വിശ്വാസ്തനായിരുന്നു എബിഡി. ബാറ്റ്‌സ്മാനായി ആര്‍സിബിക്ക് കിരീടം നേടി നല്‍കാന്‍ സാധിക്കാതിരുന്ന താരം മെന്റ്റര്‍ റോളില്‍ ആര്‍സിബിയെ കിരീടത്തിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂര്‍ ആരാധകര്‍.

Related Articles

Leave a Reply

Back to top button