Cricket

കോഹ്‌ലിയില്ല, സഞ്ജുവുണ്ട് !! ഇന്ത്യന്‍ ഇതിഹാസത്തിന്റെ ട്വന്റി20 ലോകകപ്പ് ടീം അമ്പരപ്പിക്കുന്നത്

ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം നേടുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്.

ഏതാനും ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നിരിക്കെ, തങ്ങളുടേതായ ടീമിനെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ആരാധകരുമെല്ലാം.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഐപിഎല്ലില്‍ താരങ്ങള്‍ കടുത്ത മത്സരത്തിലാണ്. ഇപ്പോഴിതാ ലോകകപ്പിനുള്ള തന്റെ ഇന്ത്യന്‍ 15 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ ടീമില്‍ നിന്നും ഒഴിവാക്കികൊണ്ടാണ് മഞ്ജരേക്കര്‍ ധൈര്യം കാട്ടിയത്.
മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കും മഞ്ജരേക്കറുടെ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. യുവതാരം ശുഭ്മാന്‍ ഗില്ലും ടീമിലില്ല.

മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചതാണ് ഏറെ ശ്രദ്ധേയമായത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന്റെ നേതൃത്വത്തില്‍ സ്വപ്നതുല്യമായ മുന്നേറ്റമാണ് നടത്തുന്നത്.

നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു തോല്‍വിയും ഏഴ് ജയവുമായി 14 പോയിന്റുമായി പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍.

ഇതിനോടകം തന്നെ എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 314 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉള്ളത്. 62.8 ആവറേജിലും 152.42 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് താരങ്ങളായ കൃണാല്‍ പാണ്ഡ്യാ, മായങ്ക് യാദവ് രാജസ്ഥാന്‍ റോയല്‍സ് താരം ആവേശ് ഖാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഹര്‍ഷിത് റാണ എന്നിവരും മഞ്ജരേക്കറുടെ ടീമിലുണ്ട്.

സഞ്ജയ് മഞ്ജരേക്കറുടെ ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, ഹര്‍ഷിത് റാണ, മായങ്ക് യാദവ്, കൃണാല്‍ പാണ്ഡ്യ.

Related Articles

Back to top button