Cricket

രോഹിതിനെ തുറിച്ചു നോക്കി ആ നാണക്കേടിന്റെ മഹാ റിക്കാര്‍ഡ്!!

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു അപൂര്‍വ നാണക്കേടിന്റെ പടിവാതില്‍ക്കലാണ്. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന നാണക്കേടാണ് ക്യാപ്റ്റനെ തുറിച്ചു നോക്കുന്നത്. ഇതുവരെ 142 മല്‍സരങ്ങളില്‍ നിന്ന് 10 തവണ രോഹിത് സംപൂജ്യനായി മടങ്ങി.

രോഹിതിനെ സംബന്ധിച്ച് ഈ നാണക്കേടിന്റെ റിക്കാര്‍ഡ് തലയിലേക്ക് വരാന്‍ വലിയ താമസമില്ല. കാരണം ഏറ്റവും കൂടുതല്‍ തവണ ഡക്കില്‍ പുറത്തായവരില്‍ ഒന്നാം സ്ഥാനത്തുള്ളത് അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രയ്ന്‍ ആണ്. 110 മല്‍സരങ്ങളില്‍ നിന്ന് 12 തവണ കെവിന്‍ പൂജ്യനായി മടങ്ങിയിട്ടുണ്ട്.

പ്രശ്‌നമെന്തെന്ന് വച്ചാല്‍ രോഹിത് പട്ടികയില്‍ ആറാം സ്ഥാനത്താണ്. രോഹിതിന് മുന്നിലുള്ളവരെല്ലാം തന്നെ വിരമിച്ചവരോ സജീവമായി രംഗത്തില്ലാത്തവരോ ആണ്. പോള്‍ സ്റ്റിര്‍ലിംഗ് (10), സൗമ്യ സര്‍ക്കാര്‍ (10) എന്നിവരാണ് രോഹിതിന് മുന്നിലുള്ളവരില്‍ ഇനിയും വിരമിക്കാത്തവര്‍. പക്ഷേ ഇവര്‍ കളിക്കുന്നതില്‍ കൂടുതല്‍ മല്‍സരങ്ങള്‍ രോഹിത് കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൂജ്യത്തില്‍ പുറത്താകാനുള്ള സാധ്യതകള്‍ കൂടുതലാണ്.

ഇന്ത്യക്കാരില്‍ രാഹുലിനെ മറികടക്കാന്‍ സാധ്യതയുള്ള ഒരു താരം കെ.എല്‍ രാഹുലാണ്. 66 മല്‍സരങ്ങളില്‍ നിന്ന് ഇതുവരെ 5 തവണ രാഹുല്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ലിസ്റ്റ് മറ്റ് സജീവ ഇന്ത്യന്‍ താരങ്ങള്‍ പൂജ്യരായി രംഗത്തില്ല.

Related Articles

Back to top button