Cricket

അക്ഷറിന് പന്തെറിയാന്‍ കൊടുക്കാത്തതിന് കാരണം വലിയ തന്ത്രം!!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ എന്തുകൊണ്ടാണ് അക്ഷര്‍ പട്ടേലിന് വെറും ഒരു ഓവര്‍ മാത്രം നല്‍കിയത്. ആരാധകരില്‍ പലരും ചോദിക്കുന്ന സംശയമാണത്. ക്യാപ്റ്റന്‍ രോഹിത് പന്തുകൊടുത്ത മറ്റ് ബൗളര്‍മാരെല്ലാം നല്ലരീതിയില്‍ തല്ലു കൊണ്ടപ്പോള്‍ അക്ഷറിനെ പരീക്ഷിച്ചത് വെറുമൊരു ഓവറില്‍ മാത്രം. 13 റണ്‍സ് വഴങ്ങിയ ഈ ഓവറിനുശേഷം ഇടംകൈയന്‍ സ്പിന്നര്‍ക്ക് ഓവറും കിട്ടിയില്ല.

അക്ഷറിനെ കൂടുതല്‍ ഓവര്‍ പരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ മടിച്ചതിന് കാരണമുണ്ട്. അത് റിലീ റോസോയും ക്വന്റണ്‍ ഡികോക്കുമാണ്. ഇരുവരും കൂടുതല്‍ ഓവര്‍ ഒന്നിച്ചു ബാറ്റ് ചെയ്തതാണ് അക്ഷറിന് വിനയായത്. കാരണം, ഇരുവരും ഇടംകൈയന്‍മാരാണ്. ഇടംകൈയന്‍മാര്‍ക്കെതിരേ ഇടംകൈയന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞാല്‍ അനായാസം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കും.

റോസോയും ഡികോക്കും തകര്‍ത്തു കളിക്കുന്ന സമയത്ത് വെറുതെ അക്ഷറിന് പന്തേല്‍പ്പിച്ച് വലിയ സ്‌കോറിലേക്ക് പോകേണ്ടെന്ന ചിന്തയായിരിക്കും രോഹിതിനെ നയിച്ചത്. എന്നിരുന്നാലും രോഹിതിന്റെ നീക്കത്തിനെതിരേ കമന്ററി പറഞ്ഞവര്‍ തന്നെ രംഗത്തെത്തിയിരുന്നു. രവി ശാസ്ത്രിയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിമര്‍ശിച്ചത്.

Related Articles

Back to top button