Cricket

ഇംഗ്ലീഷ് തന്ത്രം ‘അജ്ഞാതനെ’ വച്ച് പൊളിച്ചടുക്കി പാക്കിസ്ഥാന്‍!!

പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത് അവരുടെ ബുദ്ധിപൂര്‍വമായ കടന്നാക്രണം ആയിരുന്നു. ആദ്യ പന്ത് മുതല്‍ പാക് ബൗളര്‍മാരെ കടന്നാക്രമിച്ച ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സിലും 6 റണ്‍സിന് മുകളില്‍ റണ്‍റേറ്റിലാണ് കളിച്ചത്. ബൗളര്‍മാര്‍ക്ക് ഒരു പിന്തുണയും കിട്ടാതിരുന്ന ടെസ്റ്റിന് റിസല്‍ട്ട് ഉണ്ടാക്കിയതിന് കാരണവും ഇംഗ്ലണ്ടിന്റെ സമീപനമായിരുന്നു.

ഇതേ തന്ത്രം കൊണ്ടാണ് രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്. ശൈലി മാറ്റാന്‍ അവര്‍ തീരുമാനിച്ചതുമില്ല. എന്നാല്‍ പാക്കിസ്ഥാന്റെ കൈയില്‍ ഒരു അജ്ഞാത ആയുധം ഇംഗ്ലണ്ടിനെതിരേ ഉണ്ടായിരുന്നു. അബ്രാര്‍ അഹമ്മദ് എന്ന 24കാരന്‍ ലെഗ് സ്പിന്നര്‍. ആദ്യ ടെസ്റ്റ് കളിക്കുന്ന അഹമ്മദിനെ വച്ചാണ് പാക്കിസ്ഥാന്‍ ഇംഗ്ലീഷ് മുന്‍നിരയെ പൂട്ടിയത്.

ആദ്യ സെഷനില്‍ തന്നെ 13 ഓവറുകളില്‍ നിന്ന് 5 വിക്കറ്റുകളാണ് ഈ യുവ സ്പിന്നര്‍ പിഴുതത്. 70 റണ്‍സ് വിട്ടുകൊടുത്തെങ്കിലും മുന്‍നിരയെ തകര്‍ത്ത അഹമ്മദിന്റെ ബൗളിംഗ് ഇംഗ്ലണ്ട് പ്രതീക്ഷിച്ചിരുന്നില്ല. മറ്റ് പാക് ബൗളര്‍മാരെ കൃത്യമായ പ്ലാനിംഗില്‍ നേരിട്ട ഇംഗ്ലീഷ് താരങ്ങള്‍ക്ക് ചിത്രത്തിലേ ഇല്ലാതിരുന്ന അഹമ്മദിന്റെ മുന്നില്‍ ചുവടു പിഴച്ചു.

സാക് ക്രാവ്‌ലി (37 പന്തില്‍ 19), ബെന്‍ ഡക്കെറ്റ് (49 പന്തില്‍ 63), ഒലി പോപ്പ് (61 പന്തില്‍ 60), ജോ റൂട്ട് (11 പന്തില്‍ 8), ഹാരി ബ്രൂക്ക് (21 പന്തില്‍ 9) എന്നിവരാണ് പുറത്തായത്. ആദയ സെഷനില്‍ 33 ഓവറില്‍ നിന്ന് 180 റണ്‍സാണ് ടീം അടിച്ചെടുത്തത്. 5.45 ആണ് റണ്‍റേറ്റ്. ഇത്രയും റണ്‍റേറ്റ് ഉണ്ടെങ്കിലും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ കളി പാക്കിസ്ഥാന്റെ കൈയിലിരിക്കും.

Related Articles

Back to top button