CricketIPL

ന്യൂസിലന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടറെ വേണ്ടാ!! രണ്ടുംകല്പിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ്!!

അടുത്ത മാസം ഐപിഎല്‍ താരലേലം നടക്കാനിരിക്കെ ഒഴിവാക്കുന്നവരുടെയും നിലനിര്‍ത്തിയവരുടെയും പട്ടിക കൈമാറി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയില്‍ നേരിട്ടെത്തിയാണ് പട്ടികയില്‍ അവസാനവട്ട തിരുത്തലുകള്‍ നടത്തിയത്.

ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറിനെ ഒഴിവാക്കിയതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. സാന്റ്‌നര്‍ക്കൊപ്പം എക്‌സ്പ്രസ് ബൗളര്‍മാരായ ന്യൂസിലന്‍ഡില്‍ നിന്നുള്ള ആഡം മില്‍നെ, ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദാന്‍ എന്നിവരെയും ഒഴിവാക്കി. നാരായണ്‍ ജഗദീശ്വനാണ് ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍. ടീമുമായി വലിയ അടുപ്പത്തിലല്ലായിരുന്ന രവീന്ദ്ര ജഡേജയെ നിലനിര്‍ത്തുകയും ചെയ്തു.

മോയീന്‍ അലി, ശിവം ദൂബെ, റിതുരാജ് ഗെയ്ക്ക്‌വാദ്, ഡെവണ്‍ കോണ്‍വെ, മുകേഷ് ചൗധരി, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, ദീപക് ചഹാര്‍ എന്നിവരെയും ടീം നിലനിര്‍ത്തിയിട്ടുണ്ട്. ഇത്തവണ താരലേലത്തിനായി ധോണി കൊച്ചിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം മുംബൈ ഇന്ത്യന്‍സ് കെയ്‌റണ്‍ പൊളാര്‍ഡിനെ ഒഴിവാക്കി. മായങ്ക് മാര്‍ക്കണ്ഡെ, ടൈമല്‍ മില്‍സ്, ഹൃദ്വിക് ഷൗക്കിന്‍ എന്നിവരെയും അവര്‍ ഒഴിവാക്കി. രോഹിത് ശര്‍മ, ഡെവല്‍ഡ് ബ്രേവിസ്, ടിം ഡേവിഡ്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, തിലക് വര്‍മ എന്നിവരെയാണ് മുംബൈ ഇത്തവണ നിലനിര്‍ത്തിയത്.

ഇത്തവണ ഐപിഎല്‍ മിനി താരലേലം നടക്കുന്നത് കൊച്ചിയിലാണ്. ഡിസംബര്‍ 23 നാണ് ലേലം നടക്കുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ടീമുകളെയെല്ലാം പ്രതിനിധികള്‍ താരലേലത്തില്‍ പങ്കെടുക്കുക. കൊച്ചി ആദ്യമായിട്ടാണ് താരലേലത്തിന് വേദിയാകുന്നത്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടത്താനിരുന്ന ലേലമാണ് കൊച്ചിയിലേക്ക് മാറ്റിയത്. താരലേലം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം ഉണ്ടാകും.

Related Articles

Back to top button