ISLTop Stories

അടി, തിരിച്ചടി! വാട്ട് എ ബ്ലാസ്റ്റ് ബ്ലാസ്റ്റേഴ്‌സ്!!

ചന്നംപിന്നം ഗോളുകള്‍. അടിക്ക് തിരിച്ചടി. ക്ലൈമാക്‌സോളം ത്രില്ലറായി മാറിയ പോരാട്ടത്തില്‍ എഫ്‌സി ഗോവയെ 4-4ന് സമനിലയില്‍ കുരുക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ അവസാന ലീഗ് ഘട്ട മത്സരം രാജകീയമാക്കി. ആദ്യപകുതിയില്‍ രണ്ടുഗോളിന് മുന്നില്‍ നിന്നശേഷമാണ് ബ്ലാസ്റ്റേഴ്‌സിനെതിരേ ഗോവ നാലുഗോളുകള്‍ അടിച്ചത്. ബ്ലാസ്‌റ്റേഴ്‌സും വെറുതെയിരുന്നില്ല. ഒരുഘട്ടത്തില്‍ 4-2ന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് അവസാന രണ്ടുമിനിറ്റില്‍ രണ്ടുഗോളടിച്ച് സമത്തില്‍ പിരിഞ്ഞു. ഗോര്‍ഗെ പെരേരിയ ഡയസ് (10,25) രണ്ടും വിന്‍സി ബാരെറ്റോ (88), ആല്‍വാരോ വാസ്‌കസ് (90) ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കി. സെമിയില്‍ ജെംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

സെമി ഫൈനല്‍ ഉറപ്പിച്ചതിനാല്‍ പ്രധാന താരങ്ങളില്‍ പലര്‍ക്കും വിശ്രമം നല്‍കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത് എങ്കിലും കേരളത്തെ തടയാന്‍ ഗോവക്ക് ആയില്ല. മത്സരത്തിന്റെ പത്താം മിനുട്ടില്‍ ജോര്‍ഗെ പെരേര ഡിയസ് ആണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ് നല്‍കിയത്. സഹല്‍ അബ്ദുല്‍ സമദിന്റെ മികവായിരുന്നു ആ ഗോള്‍ ഒരുക്കിയത്. സഹല്‍ വലതു വിങ്ങില്‍ നിന്ന് ബോള്‍ കൈക്കലാക്കി മുന്നേറി ഡിയസിന് പാസ് ചെയ്യുകയും ഡിയസ് ഡൈവിംഗ് ഫിനിഷിലൂടെ പന്ത് വലയില്‍ എത്തിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button