ISLTop Stories

ആല്‍ബീനോ ഗോമസ് ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു?

കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ടീം വിടുന്നതായി റിപ്പോര്‍ട്ട്. പരിക്കുമൂലം വിശ്രമത്തിലുള്ള താരം വരുംദിവസങ്ങളില്‍ മുംബൈ സിറ്റിക്കൊപ്പം ചേരുമെന്നാണ് സ്‌പോര്‍ട്‌സ്‌ക്യൂവിന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് സൂചന ലഭിച്ചത്. പരിക്കേല്‍ക്കും മുമ്പ് ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാംനമ്പര്‍ ഗോളിയായിരുന്നു ആല്‍ബീനോ. എന്നാല്‍ ആല്‍ബീനോയ്ക്ക് പരിക്കേറ്റപ്പോള്‍ കാവല്‍നിന്ന പ്രഭുഷ്‌കാന്‍ ഗില്‍ കിട്ടിയ അവസരം മുതലാക്കി. ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നമ്പര്‍ വണ്‍ ഗോള്‍കീപ്പര്‍ ഗില്ലാണ്. ആല്‍ബീനോയ്ക്ക് പകരം കരണ്‍ജിത്ത് സിംഗിനെ ടീം സൈന്‍ ചെയ്യുകയും ചെയ്തു. ഇനി ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവന്നാലും ഗോമസിന് കാര്യമായ അവസരം ലഭിക്കാനിടയില്ല. ഇതും ടീം വിടാനുള്ള കാരണമായേക്കാം.

മുംബൈ സിറ്റിക്കാകട്ടെ ഈ സീസണിലെ ഏറ്റവും വലിയ തലവേദന അവരുടെ ഗോള്‍കീപ്പര്‍മാരാണ്. 11 മത്സരങ്ങളില്‍ നിന്ന് ഇതുവരെ വഴങ്ങിയത് 20 ഗോളുകളാണ്. അടിച്ച ഗോളിനേക്കാള്‍ വെറും രണ്ടെണ്ണം മാത്രം കുറവാണ് അവരുടെ ഗോള്‍കീപ്പര്‍മാര്‍ വഴങ്ങിയത്. മുഹമ്മദ് നവാസും ലാച്ചെന്‍പായും ക്രോസ് ബാറിനു കീഴില്‍ മോശം പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് മറ്റൊരു ഗോള്‍കീപ്പറെ അവര്‍ തേടുന്നതും. നിലവില്‍ ലഭ്യമായതില്‍ നല്ല ഓപ്ഷനെന്ന നിലയിലാണ് ഗോമസിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.

Related Articles

Leave a Reply

Back to top button