ISLTop Stories

ബ്ലാസ്റ്റേഴ്‌സിന്റെ കേരള പ്രീസീസണ്‍ മല്‍സരങ്ങള്‍ ഈയാഴ്ച്ച മുതല്‍

യുഎഇയിലെ നിരാശ പകര്‍ന്ന പ്രീസീസണ്‍ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് നാട്ടില്‍ പ്രീസീസണ്‍ മല്‍സരങ്ങള്‍ക്ക് ഒരുങ്ങുന്നു. ആദ്യ മല്‍സരം ദേശീയ ഗെയിംസിന് ഒരുങ്ങുന്ന കേരളത്തിന്റെ ടീമിനെതിരേയാണ്. ഇത്തവണ മലപ്പുറത്ത് നടന്ന സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ കളിക്കാര്‍ ഉള്‍പ്പെടുന്നതാണ് ഈ ടീം.

ദേശീയ ഗെയിംസ് ടീമിനെതിരേ ഒന്നിലേറെ മല്‍സരങ്ങള്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം കേരള പ്രീമിയര്‍ ലീഗ് കളിക്കുന്ന ചില ടീമുകള്‍ക്കെതിരേയും ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മല്‍സരങ്ങള്‍ കളിക്കുന്നുണ്ട്. യുഎഇയില്‍ ലഭിക്കാതെ പോയ മല്‍സര പരിചയം താരങ്ങള്‍ക്ക് നല്‍കുകയാണ് ഈ മല്‍സരങ്ങളുടെ പ്രധാന ഉദ്ദേശ്യം.

പരിശീലന മല്‍സരത്തിന് എത്തുന്ന കേരള ടീമുകളുടെയെല്ലാം ചെലവുകള്‍ വഹിക്കുന്നത് ബ്ലാസ്റ്റേഴ്‌സാണ്. താരതമ്യേന മികച്ച താരങ്ങളുള്ള കേരള ടീമുകളോട് കളിക്കുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ഇന്റര്‍ സ്‌ക്വാഡ് മല്‍സരങ്ങള്‍ കളിക്കുന്നതിലും നല്ലത് മറ്റ് അപരിചിത ടീമുകളോട് കളിക്കുകയാണെന്ന അഭിപ്രായമാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനും ഉള്ളത്.

എംഎ കോളജ് ടീം, കേരള യുണൈറ്റഡ് എഫ്‌സി ടീമുകളും ബ്ലാസ്റ്റേഴ്‌സ് കളിച്ചേക്കും. അടുത്ത മാസം ഏഴിന് കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനെതിരേ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉദ്ഘാടന മല്‍സരം.

Related Articles

Back to top button