IPLTop Stories

ഡെല്‍ഹിയുടെ മാസ്റ്റര്‍സ്‌ട്രൈക്ക്, ചുളുവിലയ്ക്ക് സൂപ്പര്‍ പേസറെ പൊക്കി

താരലേലത്തില്‍ ആദ്യം ആര്‍ക്കും വേണ്ടാതിരുന്ന താരങ്ങളുടെ ലേലത്തില്‍ നേട്ടമുണ്ടാക്കി ഡെല്‍ഹി ക്യാപ്പിറ്റല്‍സ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയെ വെറും 50 ലക്ഷം രൂപയ്ക്ക് കീശയിലാക്കി ഡെല്‍ഹി. അടിസ്ഥാന വിലയ്ക്ക് തന്നെയാണ് താരത്തെ സ്വന്തമാക്കിയത്. അടുത്തിടെ മികച്ച പ്രകടനങ്ങളുമായി നിറഞ്ഞുനിന്ന താരത്തെ സ്വന്തമാക്കുന്നതില്‍ നിന്ന് ടീമുകളെ തടഞ്ഞത് പരിക്കുകള്‍ തന്നെയാകും.

ഐപിഎല്‍ താരലേലത്തില്‍ ആദ്യദിനം ആര്‍ക്കും വേണ്ടാതിരുന്ന മലയാളിതാരം വിഷ്ണു വിനോദിനെ പൊന്നുംവിലയ്‌ക്കെടുത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 20 ലക്ഷംരൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനായി മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെ രംഗത്തുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഹൈദരാബാദ് 50 ലക്ഷം രൂപയ്ക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാനെ ടീമിലെത്തിച്ചത്. അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളില്‍ വിഷ്ണു വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button