CricketTop Stories

ഐപിഎല്‍ വമ്പര്‍ താരവുമായി നമീബിയ ലോകകപ്പിന്!

അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള നമീബിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ജെറാര്‍ഡ് എരാസ്മസ് തന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുക. കഴിഞ്ഞ തവണ സൂപ്പര്‍ 12 ല്‍ എത്തി എല്ലാവരെയും ഞെട്ടിച്ച ടീമാണ് നമീബിയ.

ഐപിഎല്ലില്‍ ഉള്‍പ്പെടെ കളിക്കുന്ന സൂപ്പര്‍ താരം ഡേവിഡ് വൈസ് ഇത്തവണയും നമീബിയയ്ക്ക് ഒപ്പമുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങുന്ന വൈസിന്റെ സാന്നിധ്യം കഴിഞ്ഞ തവണ ആഫ്രിക്കന്‍ ടീമിന് കരുത്തായിരുന്നു.

ടീമിന്റെ പരിശീലക സംഘത്തിലും മികച്ചവരെ ഉള്‍പ്പെടുത്താന്‍ നമീബിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമിച്ചിട്ടുണ്ട്. ബാറ്റിംഗ് കോച്ചായി മുന്‍ ദക്ഷിണാണഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലാണ് ടീമിനൊപ്പം ഉള്ളത്. സഹോദരന്‍ മോര്‍ണി മോര്‍ക്കല്‍ ബൗളിംഗ് കണ്‍സട്ടന്റായും ടീമിനൊപ്പം ഉണ്ട്.

നമീബിയ ടീം: ജെറാര്‍ഡ് എരാസ്മസ് (ക്യാപ്റ്റന്‍), ഡേവിഡ് വൈസ്, ബെന്‍ ഷിക്കോന്‍ഗോ, ജെജെ സ്മിറ്റ്, റൂബെന്‍ ട്രംപെല്‍മാന്‍, കാള്‍ ബിര്‍ക്കെന്‍സ്റ്റോക്ക്, ധിവാന്‍ ലാ കോക്ക്, സാന്‍ ഗ്രീന്‍, ലോഹന്‍ ലോറന്‍സ്, സ്റ്റീഫന്‍ ബാര്‍ഡ്, ബെര്‍ണാഡ് സ്‌കോള്‍സ്, ഹീലോ യാ ഫ്രാന്‍സ്, നിക്കോള്‍ ലോഫ്റ്റി ഈറ്റന്‍, തംഗെനി ലുംഗെമെനി, ജാന്‍ ഫ്രൈലിംഗ്, മൈക്കിള്‍ വാന്‍ ലിംഗെന്‍.

Related Articles

Back to top button