CricketTop Stories

അവസാന 11 പന്തില്‍ 43 റണ്‍സ്!! മൊത്തം കൗറിന്റെ ബാറ്റില്‍ പിറന്നത് 143 റണ്‍സ്!!

ഇംഗ്ലണ്ടിനെതിരായ രണ്ടാം വനിതാ ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നിറഞ്ഞാട്ടം. ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ച കൗര്‍ അടിച്ചെടുത്തത് 143 റണ്‍സ്. അതും വെറും 111 പന്തില്‍ നിന്ന്. കൗറിന്റെ ക്ലാസിക് ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ അടിച്ചെടുത്തത് 333 റണ്‍സാണ്.

അവസാന 11 പന്തില്‍ നിന്ന് കൗര്‍ വാരിക്കൂട്ടിയത് 43 റണ്‍സാണ്. അവസാന 11 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറുകളും ആ ബാറ്റില്‍ നിന്ന് പിറന്നു. മറുവശത്ത് നിന്നു കൊടുക്കേണ്ട ബാധ്യതയേ മറ്റ് ബാറ്റര്‍മാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. 51 പന്തില്‍ 40 റണ്‍സെടുത്ത സ്മൃതി മന്ദാന ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ ശോഭിച്ചതുമില്ല. ആകെ 18 ഫോറും 4 സിക്‌സറുകളും കൗറിന്റെ ഇന്നിംഗ്‌സിന് ചാരുത നല്‍കി.

ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണ് ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. അവസാന നാലോവറില്‍ 70 റണ്‍സാണ് കൗറും ദീപ്തി ശര്‍മയും (15) ചേര്‍ന്ന് അടിച്ചെടുത്തത്. 20 ഓവറില്‍ മൂന്നു വിക്കറ്റിന് 99 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നത്. ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ മല്‍സരത്തിലെ റിസല്‍ട്ട് ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.

Related Articles

Back to top button