IPLTop Stories

സൂറത്തില്‍ ചെന്നൈ പോകാന്‍ കാരണം ധോണിയുടെ ബുദ്ധി!!

ഐ പി എല്ലിൽ തന്ത്ര പരമായ തീരുമാനവുമായി മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്.എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിനുള്ള ഒരുക്കങ്ങൾ മാർച്ച് 2 മുതൽ സൂറത്തിൽ ആരംഭിക്കും എന്നതാണ് പുതിയ റിപ്പോർട്ട്‌.മുംബൈലെ പിച്ചുകൾക്ക് ഉപയോഗിച്ച മണ്ണ് ഉപയോഗിച്ചാണ് സൂറത്തിലെ പിച്ച് നിർമ്മിച്ചിരിക്കുന്നത്. ഇതാണ് ചെന്നൈയിയെ പരിശീലനം സൂറത്തിലെ പിച്ചിൽ നടത്താൻ പ്രേരിപ്പിച്ചത്.20 ദിവസത്തെ ക്യാമ്പിന് ശേഷം താരങ്ങൾ സീസണിനായി മഹാരാഷ്ട്രയിൽ ഇറങ്ങും. സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് സിഎസ്‌കെ.

4 വേദികളാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. സീസണിൽ ബിസിസിഐ രണ്ട് ഗ്രൂപ്പുകളും പ്രഖ്യാപിച്ചു. എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ മുംബൈ ഇന്ത്യൻസാണ് (എംഐ) ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് . ചെന്നൈയിയും മുംബൈയും ഒരേ നിരയിലായതിനാൽ, വ്യത്യസ്ത ഗ്രൂപ്പുകളിലാണെങ്കിലും പുതിയ നിയമ പ്രകാരം അവർ രണ്ടുതവണ പരസ്പരം ഏറ്റു മുട്ടേണ്ടതായി വരും. ഐ പി എല്ലിലെ എക്കാലത്തെയും എതിരാളികളായ ചെന്നൈയിയും മുംബൈയും തമ്മിലുള്ള പോരാട്ടം രണ്ട് ടീമിനും അഭിമാന പ്രശ്നം കൂടിയാണ്.

സീസണിലെ മെഗാ പ്രഖ്യാപനങ്ങൾ ബിസിസിഐ നടത്തുന്നതോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കും. റിപ്പോർട്ട് അനുസരിച്ച്, എംഎസ് ധോണി നയിക്കുന്ന ടീമിലെ അംഗങ്ങൾ മാർച്ച് 2 മുതൽ സൂറത്തിൽ സീസണിനായുള്ള തയ്യാറെടുപ്പ് ആരംഭിക്കും.

എംഎസ് ധോണിയെ കൂടാതെ ഡ്വെയ്ൻ ബ്രാവോയും മറ്റ് മുൻനിര താരങ്ങളും ക്യാമ്പിന്റെ ഭാഗമാകും. COVID-19 പ്രോട്ടോക്കോളുകൾ കാരണം ആരാധകർക്ക് പരിശീലന സെഷനുകളിൽ പങ്കെടുക്കാനാകില്ല.

Related Articles

Leave a Reply

Back to top button