IPLTop Stories

ബെന്‍ സ്‌റ്റോക്ക്‌സ് വീണ്ടും ചതിച്ചു, ഇന്ത്യയിലേക്കില്ല!

ക്രിക്കറ്റ് ആരാധകര്‍ക്ക് കനത്ത നിരാശ സമ്മാനിച്ച് ഇംഗ്ലീഷ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റേക്ക്‌സിന്റെ തീരുമാനം. ഇത്തവണത്തെ ഐപിഎല്ലില്‍ പങ്കെടുക്കുന്നില്ലെന്നാണ് താരത്തിന്റെ തീരുമാനം. താരലേലത്തിലും താന്‍ ഉണ്ടാവില്ലെന്ന് അദേഹം വ്യക്തമാക്കി. ആരാധകരെ സംബന്ധിച്ച് കടുത്ത നിരാശ പകരുന്നതാണ് തീരുമാനം. മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇടയ്ക്കിടെ കളത്തില്‍ നിന്ന് വിട്ടുനില്ക്കുന്ന സ്റ്റോക്ക്‌സ് അടുത്തിടെ അവസാനിച്ച ആഷസില്‍ കളിച്ചിരുന്നു.

സ്‌റ്റോക്ക്‌സിനൊപ്പം മറ്റൊരു ഇംഗ്ലീഷ് താരവും ലേലത്തിനുണ്ടാകില്ല. സൂപ്പര്‍ ബൗളര്‍ ജോഫ്ര ആര്‍ച്ചറാണ് ഇത്തവണ കളിക്കാത്ത താരം. പരിക്കില്‍നിന്ന് മോചിതനാകാത്തതാണ് താരത്തെയും മാറിനില്ക്കാന്‍ പ്രേരിപ്പിച്ചത്. ഒരുവര്‍ഷത്തോളമായി ഇംഗ്ലീഷ് ടീമില്‍ നിന്ന് താരം മാറിയിട്ട്. ഫെബ്രുവരിയിലാണ് ഐപിഎല്‍ താരലലേം നടക്കുന്നത്.

Related Articles

Leave a Reply

Back to top button