ISL

ജീക്‌സണ്‍ സിംഗിന് ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സിയില്‍ അര്‍ധസെഞ്ചുറി

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിര താരം ജീക്‌സണ്‍ സിംഗ് മഞ്ഞ ജേഴ്‌സിയില്‍ അര്‍ധസെഞ്ചുറി തികച്ചു. എടികെ മോഹന്‍ ബഗാനെതിരായ മല്‍സരത്തില്‍ ഉള്‍പ്പെട്ടതോടെയാണ് താരം 50 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ ആരോസില്‍ നിന്ന് 2019 ല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയതു മുതല്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ് ജീക്‌സണ്‍. മികച്ച പ്രകടനം സ്ഥിരമായി നടത്താന്‍ തുടങ്ങിയതോടെ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ പ്രിയ ശിഷ്യരില്‍ ഒരാളായും ജീക്‌സണ്‍ മാറി. രണ്ടു ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സിനായി താരം നേടിയിട്ടുണ്ട്. മധ്യനിരയില്‍ ബ്ലാസ്‌റ്റേഴ്‌സ് ശക്തിദുര്‍ഗമാണ് ഈ 21കാരന്‍.

Related Articles

Back to top button