Cricket

ആകെയടിച്ചത് വെറും രണ്ട് ഫോര്‍,സിക്‌സറുകള്‍ 9; രജത്ത് പട്ടിഡാര്‍ ഷോ!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വമ്പന്‍ അടികളുമായി കൈയടി നേടി യുവ ബാറ്റ്‌സ്മാന്‍ രജത് പട്ടിഡാര്‍. മധ്യപ്രദേശിനു വേണ്ടി റെയില്‍വേയ്ക്ക് എതിരെയായിരുന്നു ഈ 29കാരന്റെ വെടിക്കെട്ട്.

5 ഓവറില്‍ ഒരുവിക്കറ്റിന് 32 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു പട്ടിഡാര്‍ ക്രീസില്‍ എത്തുന്നത്. വന്നതു മുതല്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പെരുമാറിയ രജത് 43 പന്തില്‍ 9 സിക്‌സറുകളും രണ്ട് ഫോറും നേടിയാണ് കളംവിട്ടത്. ട്വന്റി-20 ലോകകപ്പിനു ശേഷം പുതുനിര ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ അതില്‍ വരാന്‍ സാധ്യതയുള്ള കളിക്കാരനാണ് രജത്. ടെക്‌നിക്കലി കൃത്യതയും മികച്ച ഹാന്‍ഡ് പവറുമാണ് താരത്തെ വ്യത്യസ്തമാക്കുന്നത്.

അഞ്ചുവിക്കറ്റിന് 190 റണ്‍സെടുത്ത മധ്യപ്രദേശിനെതിരേ റെയില്‍വേസിന് 176 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 14 റണ്‍സിന്റെ ജയമാണ് മധ്യപ്രദേശ് സ്വന്തമാക്കിയത്. 35 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ദാസാണ് ബൗളിംഗില്‍ വിജയികള്‍ക്കായി തിളങ്ങിയത്.

Related Articles

Back to top button