Cricket

ഫീല്‍ഡ് ചെയ്യാന്‍ ആള് കുറഞ്ഞു; കോച്ചിറങ്ങി ക്യാച്ചെടുത്തു!!

ക്രിക്കറ്റില്‍ പകരക്കാരന്‍ ഫീല്‍ഡര്‍മാര്‍ ഇറങ്ങുന്നതും ക്യാച്ചെടുക്കുന്നതും സാധാരണമാണ്. എന്നാല്‍, ഇത്തരം ഫീല്‍ഡര്‍മാരായി ഇറങ്ങാന്‍ പോലും പകരക്കാര്‍ ടീമില്‍ അവശേഷിച്ചില്ലെങ്കിലും. വേറെ നിവര്‍ത്തിയില്ലെങ്കില്‍ കോച്ച് തന്നെ ഫീല്‍ഡില്‍ ഇറങ്ങേണ്ടി വരും. അത്തരമൊരു അവസ്ഥയാണ് കഴിഞ്ഞ ദിവസം നമീബിയന്‍ ടീമിനുണ്ടായത്.

പാപ്പുവ ന്യൂഗിനിയയ്‌ക്കെതിരായ നിര്‍ണായക വേള്‍ഡ് ക്രിക്കറ്റ് ലീഗ് മല്‍സരത്തിലാണ് കളിക്കാരെ കിട്ടാനില്ലാതെ വന്നതോടെ കോച്ച് ഫീല്‍ഡറായി ഇറങ്ങിയത്. എട്ടാമത്തെ ഓവറില്‍ ഫീല്‍ഡിലിറങ്ങിയ നമീബിയന്‍ കോച്ച് പൈറേ ഡി ബ്രൂണ്‍ ഫീല്‍ഡിലെത്തിയത്. മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്ത 45കാരനായ കോച്ച് ഒരു ക്യാച്ചും നേടുകയും ചെയ്തു.

പാപ്പുവ ന്യൂഗിനിയയുടെ സൂപ്പര്‍ ബാറ്റര്‍ ടോണി ഉറയെ പുറത്താക്കിയ ക്യാച്ചാണ് ബ്രൂണ്‍ എടുത്തത്. മല്‍സരത്തില്‍ 167 റണ്‍സിന്റെ വന്‍ വിജയമാണ് നമീബിയ സ്വന്തമാക്കിയത്. 284 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാപ്പുവ ന്യൂഗിനിയ വെറും 117 റണ്‍സിന് ഓള്‍ഔട്ടായി.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ടീമാണ് നമീബിയ. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ സൂപ്പര്‍ 12 ലെത്തിയ ടീം മികച്ച പ്രകടനം നടത്തിയ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. ഇത്തവണ കൂടുതല്‍ മുന്നൊരുക്കങ്ങളോടെയാണ് നമീബിയ ലോകകപ്പിന് എത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ ലീഗുകളില്‍ കളിക്കുന്ന ഒരുപിടി താരങ്ങളാണ് അവരുടെ ശക്തി.

ഐപിഎല്ലില്‍ ഉള്‍പ്പെടെ കളിക്കുന്ന ഡേവിഡ് വൈസ് മുതല്‍ ക്യാപ്റ്റന്‍ ജെറാള്‍ഡ് ഇറാസ്മസും ഉള്‍പ്പെടെ മികച്ച യുവതാരങ്ങളാല്‍ ഈ ആഫ്രിക്കന്‍ ടീം സമ്പന്നമാണ്. വരും വര്‍ഷങ്ങളില്‍ അഫ്ഗാനിസ്ഥാനെ പോലെ വലിയ തലത്തിലേക്ക് വരാന്‍ സാധിക്കുന്ന ടീം കൂടിയാണ് നമീബിയ.

Related Articles

Back to top button