Cricket

വെറുമൊരു പാര്‍ട്ട് ടൈമറില്‍ ഹരിയാനയെ ഞെട്ടിച്ച് സഞ്ജു ബ്രില്യന്‍സ്!!

സഞ്ജു സാംസണ്‍ എന്ന കളിക്കാരനൊപ്പം ക്യാപ്റ്റനും ഓരോ കളി കഴിയുന്തോറും മെച്ചപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഓരോ നിമിഷവും ആരാധകര്‍ കണ്ടു കൊണ്ടിരിക്കുന്നത്. സയദ് മുഷ്താഖ് അലി ട്രോഫിയിലും ഇത്തരത്തിലൊരു ക്യാപ്റ്റന്‍സി ബ്രില്യന്‍സ് ആരാധകര്‍ കണ്ടു. ഹരിയാനയ്‌ക്കെതിരായ മല്‍സരത്തിലാണ് സഞ്ജുവിന്റെ തന്ത്രം രാഹുല്‍ തെവാട്ടിയയുടെ ടീമിനെ ഞെട്ടിച്ചത്.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരളം ഹരിയാനയെ ബാറ്റിംഗിന് വിടുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ പോലെ വൈശാഖ് ചന്ദ്രന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു ഹരിയാന പ്രതീക്ഷിച്ചത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് പാര്‍ട്ട് ടൈം ഓഫ് സ്പിന്നറായ അബ്ദുള്‍ ബാസിതിനെയാണ് സഞ്ജു പന്തേല്‍പ്പിച്ചത്.

സഞ്ജുവിന്റെ തന്ത്രം മനസിലാക്കാന്‍ ഹരിയാന ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിച്ചില്ല. ആദ്യ പന്തില്‍ തന്നെ അങ്കിത് കുമാറെന്ന ഓപ്പണറെ പുറത്താക്കി ബാസിത് തകര്‍പ്പന്‍ തുടക്കം തന്നെ കേരളത്തിന് നല്‍കി. ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ വേറെ ലെവലാണെന്ന് സഞ്ജു ഓരോ മല്‍സരത്തിലും തെളിയിക്കുന്നുണ്ട്. ഹരിയാനയ്‌ക്കെതിരേ സ്‌ട്രൈക്ക് ബൗളറായ ബേസില്‍ തമ്പിയെ പന്തേല്‍പ്പിച്ചത് എട്ടാം ഓവറിലാണ്.

Related Articles

Back to top button