Cricket

എന്തൊരു ബുദ്ധി!! പകരക്കാരെയും ഉപയോഗിക്കുന്ന ഓസ്‌ട്രേലിയന്‍ കൗശലം!!

ഏത് അവസരവും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ഓസ്‌ട്രേലിയന്‍ ബുദ്ധികൂര്‍മതയാണ് ക്രിക്കറ്റ് ലോകത്ത് അവരെ വ്യത്യസ്തരാക്കുന്നത്. പ്രത്യേകിച്ച് ലോകകപ്പ് പോലുള്ള പ്രധാന ഈവന്റുകളില്‍.

ഇത്തവണത്തെ ലോകകപ്പില്‍ കൃത്യസമയത്ത് പന്തെറിഞ്ഞ് തീര്‍ത്തില്ലെങ്കില്‍ പെനാല്‍റ്റി ഉള്‍പ്പെടെയുള്ള ശിക്ഷാവിധികളുണ്ട്. പത്തൊമ്പതാം ഓവര്‍ തുടങ്ങുമ്പോള്‍ കൃത്യസമയത്തല്ല ബൗളിംഗ് ടീമിന്റെ അവസ്ഥയെങ്കില്‍ അവസാന ഓവറില്‍ ഒരു ഫീല്‍ഡറെ കുറച്ചു മാത്രമാണ് 30 വാരയ്ക്കു പുറത്ത് ഫീല്‍ഡ് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

ഇത്തരത്തില്‍ ഓരോ സെക്കന്‍ഡും നിര്‍ണായകമാണെന്നിരിക്കേ സമയം കളയാതിരിക്കാന്‍ വ്യത്യസ്തമായ തന്ത്രമാണ് അവര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പതിനഞ്ചംഗ ടീമിലെ കളിക്കാത്ത താരങ്ങളെ ബൗണ്ടറി ലൈനിന് പുറത്ത് നിര്‍ത്തുക. ബൗണ്ടറി വരുന്ന പന്തുകള്‍ അതിവേഗം ബൗളര്‍ക്ക് കൈമാറാന്‍ ഇതുവഴി സാധിക്കും. ന്യൂസിലന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ ഈ രീതി അവര്‍ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. എന്തൊരു ബുദ്ധി അല്ലേ?

Related Articles

Back to top button