ISL

ബ്ലാസ്റ്റേഴ്‌സ് മല്‍സരത്തിനിടെ ഗ്യാലറിയില്‍ ആരാധകനെ പൊക്കിയെടുത്ത് പോലീസ്; സംഭവം ഇങ്ങനെ

എടികെ-ബ്ലാസ്‌റ്റേഴ്‌സ് മല്‍സരത്തിനിടെ ഗ്യാലറിയില്‍ പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയ ആരാധകന്‍ അറസ്റ്റില്‍. കോട്ടയം കഞ്ഞിക്കുഴി സ്വദേശി അരുണ്‍ എം തോമസ് എന്നയാളാണ് പിടിയിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലാരിവട്ടം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച്ച രാത്രി 8.30നാണ് സംഭവം. എടികെ-ബ്ലാസ്റ്റേഴ്‌സ് മല്‍സരത്തിന്റെ ആദ്യ പകുതിയിലാണ് ഇയാള്‍ പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചത്. സ്റ്റേഡിയത്തിനകത്ത് ഡ്യൂട്ടിയിലായിരുന്നു പോലീസുകാരി. ഇയാള്‍ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായുമായിരുന്നു.

പോലീസ് ഉദ്യോഗസ്ഥ പ്രതികരിച്ചതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. മറ്റ് പോലീസുകാരുടെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാധാരണ ഗതിയില്‍ കളി കാണാന്‍ വരുന്നവര്‍ നല്ല രീതിയിലാണ് പെരുമാറുന്നതെന്ന് പോലീസ് പറഞ്ഞു. ഇതുപോലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ക്ലബിന് തന്നെ നാണക്കേട് ഉണ്ടാക്കുമെന്നാണ് മറ്റ് ആരാധകരുടെ പക്ഷം.

Related Articles

Back to top button