ISL

ബ്ലാസ്‌റ്റേഴ്‌സിന്റെ ആ ധൈര്യത്തിന് കൈയടി കിട്ടേണ്ട രണ്ടുപേര്‍ കൂടിയുണ്ട്!!

പതിവുകളെ വിട്ട് തകര്‍ത്തുവാരി തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയിട്ടുണ്ട്. ഒരിക്കല്‍പ്പോലും പിന്നിലേക്ക് നോക്കാതെ കുതിച്ച് മഞ്ഞപ്പട ആദ്യ കടമ്പ കടന്നിരിക്കുന്നു. ഇത്തരമൊരു ഗംഭീര ജയത്തില്‍ നമ്മള്‍ കാണാതെ പോയ അല്ലെങ്കില്‍ അധികമാരും പ്രശംസിക്കാത്ത രണ്ടുപേര്‍ അണിയറയിലുണ്ട്. ഒരാള്‍ ആരാധകര്‍ക്കു സുപരിചിതനാണ്. ആരാധകരുടെ ഹീറോയുമാണ്. സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസാണത്.

രണ്ടാമന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ നിഖില്‍ ഭരദ്വാജ് ആണ്. ഈ ടീമിനൊപ്പം മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഒരേ മനസോടെ കൊണ്ടുപോകുന്നത് നിഖിലിന്റെ മേന്മയാണ്. നിഖിന് ബ്ലാസ്‌റ്റേഴ്‌സ് എന്നത് മറ്റെല്ലാ ബിസിനസുകളും പോലെ ഒരു ബിസിനസല്ല. ടീമിനൊപ്പം എപ്പോഴും അയാളുണ്ട്. 365 ദിവസവും ഈ ടീമിനെ എങ്ങനെ നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടു പോകാമെന്നാണ് താന്‍ ചിന്തിക്കുന്നതെന്നാണ് നിഖില്‍ അടുത്തിടെ പറഞ്ഞത്. നിഖില്‍ നല്ലൊരു കൈയ്യടി അര്‍ഗഹിക്കുന്നു.

കരോലിസ് മുഖവൂരകളില്ലാത്ത ആളാണ്. ബ്ലാസ്‌റ്റേഴ്‌സിനെ ഇന്നത്തെ ബ്ലാസ്‌റ്റേഴ്‌സ് ആക്കി മാറ്റിയത് ഈ തന്ത്രഞ്ജന്റെ നീക്കങ്ങളാണ്. വാസ്‌കസും പെരേര ഡയസും പോയപ്പോള്‍ ഞെട്ടിയ ആരാധകര്‍ക്കു മുന്നില്‍ എസ്ഡി കൂള്‍ ആയിരുന്നു. കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന തത്വക്കാരന്‍. എന്തായാലും ഇന്നത്തെ ജയത്തില്‍ എസ്ഡിക്കും സന്തോഷിക്കാനേറെ.

Related Articles

Back to top button