Cricket

360 ഡിഗ്രി സൂര്യകുമാര്‍ പിന്നിലാക്കിയത് നേപ്പാള്‍, ചെക്ക് റിപ്പബ്ലിക് കളിക്കാരെ!

ഈ വര്‍ഷം തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റ്‌സ്ന്മാന്‍ സൂര്യകുമാര്‍ യാദവ്. ഏകദിനത്തിലും ട്വന്റി-20യിലും ആ ഫോം തുടരുന്നു. ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ല് കൂടി സൂര്യ മറികടന്നിരിക്കുന്നു. ആത് ഈ വര്‍ഷം കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടമാണ്.

രസകരമെന്ന് പറയാവുന്നത് സൂര്യ മറികടന്നത് ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ കളിക്കാരെയല്ലെന്നതാണ്. സൂര്യയുടെ പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ നേപ്പാളിന്റെ ദീപേന്ദ്ര സിംഗ് ഐരി, സബവൂണ്‍ ഡാവിഷി എന്നിവരെയാണ്. ഓസീസിനെതിരായ മല്‍സരത്തിലെ 69 റണ്‍സോടെ സൂര്യ ഈ വര്‍ഷം നേടിയത് 682 റണ്‍സാണ്.

നേപ്പാള്‍ താരം ഐരി 626 റണ്‍സും ഡാവിഷി 612 റണ്‍സുമാണ് നേടിയത്. സൂര്യയുടെ ആവറേജ് 37.88 ആണ്. സ്‌ട്രൈക്ക് റേറ്റ് ആണ് മാരകം. 182.84 ആണ് അദേഹത്തിന്റെ സ്‌ട്രൈക്കിംഗ് റേറ്റ്. ഉയര്‍ന്ന സ്‌കോര്‍ 117 റണ്‍സും. ലോകകപ്പിന് പോകുന്ന ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്ന് സൂര്യയുടെ സാന്നിധ്യമാണ്. ബൗളര്‍മാരും ഫീല്‍ഡിംഗും മോശം ഫോമില്‍ തുടരുന്നതിനിടെ ആശ്വാസമാണ് സൂര്യയുടെ വെടിക്കെട്ട്.

ഓസീസിനെതിരേ നിര്‍ണായകമായ മൂന്നാം മല്‍സരത്തില്‍ തുടക്കത്തിലേ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷമായിരുന്നു വിരാടും സൂര്യയും മല്‍സരം തിരിച്ചു പിടിച്ചത്. 36 പന്തില്‍ 69 റണ്‍സെടുത്ത സൂര്യയാണ് ഇന്ത്യയുടെ വിജയശില്പി. 5 സിക്‌സറുകളും 5 ഫോറും ആ ഇന്നിംഗ്‌സിന് ചാരുതയേകി. 50 റണ്‍സും സൂര്യ നേടിയത് ബൗണ്ടറിയിലൂടെയാണ്.

വെറും 29 പന്തില്‍ നിന്നാണ് സൂര്യ അര്‍ധസെഞ്ചുറി തികച്ചത്. അതും തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിട്ടായിരുന്നു സൂര്യയുടെ ബാറ്റിംഗ്. 360 ഡിഗ്രിയില്‍ ഷോട്ടുകള്‍ പറത്തിയ സൂര്യയെ ഒരിക്കല്‍പ്പോലും സമ്മര്‍ദത്തിലാക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. കഴിഞ്ഞ കളികളില്‍ ഭേദപ്പെട്ട ബൗളിംഗ് നടത്തിയ ആഡം സാംബയുടെ നാലോവറില്‍ 44 റണ്‍സാണ് സൂര്യയും കോഹ്ലിലിയും അടിച്ചെടുത്തത്.

Related Articles

Back to top button