Cricket

നെതര്‍ലന്‍ഡ്‌സിനെതിരേ നിര്‍ണായക മാറ്റത്തിന് ദ്രാവിഡിന്റെ നീക്കം!

പാക്കിസ്ഥാനെതിരേ ആദ്യ മല്‍സരത്തില്‍ വിജയം നേടിയതോടെ ട്വന്റി-20 ലോകകപ്പില്‍ ചില മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കോച്ച് രാഹുല്‍ ദ്രാവിഡ്. നെതര്‍ലന്‍ഡ്‌സിനെതിരേ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ കരയ്ക്കിരുത്തി ദീപക് ഹൂഡയ്ക്ക് അവസരം നല്‍കാനാണ് നീക്കം.

പാണ്ഡ്യയ്ക്ക് ആവശ്യത്തിന് വിശ്രമം നല്‍കി പ്രധാനപ്പെട്ട മല്‍സരങ്ങളില്‍ കളിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് നീക്കം. ബാറ്റിംഗിലും ബൗളിംഗിലും ഹര്‍ദിക്കിനെ ഇന്ത്യ പൂര്‍ണമായും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ വര്‍ക്ക് ലോഡ് ഉള്ള താരം കൂടിയാണ് അദേഹം. ഇനിയുമേറെ വലിയ മല്‍സരങ്ങള്‍ അടുപ്പിച്ച് വരാനുള്ളതില്‍ 100 ശതമാനം ഫിറ്റ്‌നസോടെ താരത്തെ നിലനിര്‍ത്തുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

പകരക്കാര്‍ക്ക് കൂടുതല്‍ മല്‍സര പരിചയം നല്‍കുന്നതിലൂടെ ഏതെങ്കിലും താരത്തിന് പരിക്ക് പറ്റിയാല്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യവും ദ്രാവിഡിന്റെ നീക്കത്തിന് കരുത്തേകും. ഇനിയുള്ള 4 സൂപ്പര്‍ 12 മല്‍സരങ്ങളില്‍ ഇന്ത്യയ്ക്ക് 3 എണ്ണം ജയിച്ചാല്‍ സെമിയിലെത്താം. നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇന്ത്യയ്ക്ക് എതിരേ കളിക്കുന്ന ടീമുകള്‍.

Related Articles

Back to top button