Cricket

ബ്രസീലിന് ക്രിക്കറ്റും വഴങ്ങും; പെറുവിനെ തോല്‍പ്പിച്ചത് റിക്കാര്‍ഡ് റണ്‍സിന്!!

ഫുട്‌ബോളില്‍ ബ്രസീല്‍ സൂപ്പറാണ്. ഇപ്പോഴിതാ ക്രിക്കറ്റിലും തകര്‍പ്പനൊരു റിക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍. ഐസിസി അമേരിക്കാസ് ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ 202 റണ്‍സിന്റെ വന്‍ വിജയമാണ് കാനറികള്‍ നേടിയത്. എതിരാളികള്‍ മറ്റൊരു ഫുട്‌ബോള്‍ രാജ്യമായ പെറുവാണ്.

ആദ്യം ബാറ്റുചെയ്ത ബ്രസീല്‍ 20 ഓവറില്‍ രണ്ടുവിക്കറ്റിന് 235 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ പെറുവിന് 20 ഓവറില്‍ ആറുവിക്കറ്റിന് 33 റണ്‍സാണ് എടുക്കാനായത്. ബ്രസീലിനായി ലൗറ അഗാത്ത 52 പന്തില്‍ 71 റണ്‍സും റോബേര്‍ട്ട അവേരി 46 പന്തില്‍ 77 റണ്‍സുമെടുത്തു.

ക്രിക്കറ്റിന് വലിയ വേരോട്ടമൊന്നും നേരത്തെ ഇല്ലായിരുന്നു. എന്നാലിപ്പോള്‍ വനിതാ ക്രിക്കറ്റിന് അവിടെ നല്ല പ്രചാരം ലഭിക്കുന്നുണ്ട്. വനിതാ ടീമില്‍ 18 ഓളം താരങ്ങള്‍ക്ക് ബ്രസീല്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറും നല്‍കിയിട്ടുണ്ട്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെല്ലാം ഇപ്പോള്‍ വനിതാ ക്രിക്കറ്റിന് നല്ല പ്രാധാന്യം ലഭിക്കുന്നുണ്ട്. അര്‍ജന്റീനയുടെ വനിതാ ടീം അടുത്തിടെ മികച്ച വിജയങ്ങള്‍ നേടിയത് വാര്‍ത്തയായിരുന്നു. ക്രിക്കറ്റിന് പ്രചാരം നല്‍കാനുള്ള ഐസിസി തീരുമാനം വലിയ രീതിയില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ സഹായിച്ചു.

Related Articles

Back to top button