Cricket

ലങ്ക തോറ്റതില്‍ സന്തോഷം ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും!

ഐസിസി ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഒന്നില്‍ സെമിയിലേക്കുള്ള പോരാട്ടം കൂടുതല്‍ കടുക്കുന്നു. ന്യൂസിലന്‍ഡ് ശ്രീലങ്കയെ വീഴ്ത്തിയതോടെ കാര്യങ്ങള്‍ മറ്റു ടീമുകള്‍ക്ക് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. നിലവിലെ അവസ്ഥയില്‍ 3 കളിയില്‍ നിന്ന് 5 പോയിന്റുള്ള ന്യൂസിലന്‍ഡിന്റെ കാര്യം ഏറെക്കുറെ സേഫ് സോണിലാണ്.

ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരേയാണ് ഇനി ന്യൂസിലന്‍ഡിന് മല്‍സരങ്ങളുള്ളത്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം ജയിച്ചാല്‍ ടീമിന് സെമിയിലെത്താം. ഇപ്പോഴത്തെ അവസ്ഥയില്‍ ഇംഗ്ലണ്ടിനോട് തോറ്റാലും അയര്‍ലന്‍ഡിനെ വീഴ്ത്താന്‍ അവര്‍ക്കു സാധിക്കും.

കിവികള്‍ സെമി ഉറപ്പിച്ചാല്‍ ബാക്കിയുള്ളത് ഒരേയൊരു സ്ഥാനം മാത്രമാണ്. ഈ സ്ഥാനത്തിനായി അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകള്‍ രംഗത്തുണ്ട്. ശ്രീലങ്ക ന്യൂസിലന്‍ഡിനോട് വന്‍ മാര്‍ജിനില്‍ തോറ്റത് മറ്റ് ടീമുകള്‍ക്ക് വലിയ അനുഗ്രഹം ആയിട്ടുണ്ട്.

കാരണം, ലങ്ക ഒരു സൈഡില്‍ കൂടി മല്‍സരങ്ങള്‍ ജയിച്ച് മുന്നോട്ടു പോയിരുന്നെങ്കില്‍ അത് മറ്റു ടീമുകള്‍ക്ക് വലിയ തിരിച്ചടിയായേനെ. ഇപ്പോഴത്തെ അവസ്ഥയില്‍ ലങ്കയുടെ അവസാന നാലിലേക്കുള്ള യാത്രയ്ക്ക് വലിയ മങ്ങല്‍ ഏറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേയാണ് ഏഷ്യന്‍ ചാമ്പ്യന്മാരുടെ ഇനിയുള്ള മല്‍സരങ്ങള്‍. ഇതില്‍ രണ്ടും ജയിച്ചെങ്കില്‍ മാത്രമേ ലങ്കയ്ക്ക് സെമി പ്രതീക്ഷിക്കാനാകൂ.

Related Articles

Back to top button