Football

പോര്‍ച്ചുഗലിനെ വീഴ്ത്തിയത് പറങ്കി ‘തല’ തന്നെ!

ഖത്തര്‍ ലോകകപ്പിലെ അവസാന റൗണ്ട് ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയോട് അടിയറവ് പറഞ്ഞപ്പോള്‍ ഞെട്ടിയത് ഫുട്‌ബോള്‍ ലോകം കൂടിയാണ്. തുടര്‍ച്ചയായി മൂന്നാം വിജയം തേടി ഇറങ്ങിയ പോര്‍ച്ചുഗല്‍ ടീം പരാജയം നുണഞ്ഞപ്പോള്‍ അവിടെ വിജയിച്ചത് പോര്‍ച്ചുഗീസ് തന്ത്രം തന്നെ. കൊറിയുടെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മാറ്റാരുമല്ല, മുന്‍ പോര്‍ച്ചുഗീസ് താരം പൗലോ ബെന്റോയാണ്.

കൗതുകകരമായ കാര്യമെന്തെന്നാല്‍ ഇതിന് മുന്നേ കൊറിയ പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയത് 2002 ല്‍ ആണ്. അന്നും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചാണ് കൊറിയ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. 2002 ല്‍ പോര്‍ച്ചുഗല്‍ കൊറിയയോട് തോല്‍ക്കുമ്പോള്‍ പൗലോ ബെന്റോ എന്ന പരിശീലകന്‍ പോര്‍ച്ചുഗീസ് ടീമിനായി ബൂട്ട് കെട്ടിയിരുന്നു.

ഇന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആ പോര്‍ച്ചുഗീസ് താരത്തിന്റെ തന്ത്രത്തിന് മുന്നില്‍ പോര്‍ച്ചുഗലിന് വീണ്ടും മുട്ട് കുത്തേണ്ടി വന്നിരിക്കുന്നു. അവസാന ഗ്രൂപ്പ് ഘട്ട മത്സരവും അവസാനിക്കുമ്പോള്‍ 4 പോയിന്റുമായി കൊറിയ രണ്ടാം സ്ഥാനം ഉറപ്പിച്ചു.

ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ഏയിലെ ജേതാക്കളെ ആയിരിക്കും ദക്ഷിണ കൊറിയ നേരിടുക.

ഇത്തവണ മൂന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയെന്നതും എടുത്തു പറയേണ്ടതാണ്. ആദ്യമായിട്ടാണ് ഇത്രയധികം ടീമുകള്‍ അടുത്ത റൗണ്ടിലെത്തുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ വളരുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്താം.

Related Articles

Back to top button