Football

സ്‌പെയിനിനെ തകര്‍ത്ത മൊറോക്കോ ഗോളി ബ്ലാസ്‌റ്റേഴ്‌സിനെതിരേ കളിക്കാന്‍ കൊച്ചിയിലുമെത്തി!!

ഗോള്‍പോസ്റ്റിന് കീഴില്‍ സ്പാനിഷ് കിക്കുകള്‍ തടുത്തിട്ട യാസീന്‍ ബോൗനു എന്ന ബോനോ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ കളിക്കാന്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. ഞെട്ടേണ്ട സത്യമാണ്. 2018 ജൂലായില്‍ കൊച്ചിയില്‍ നടന്ന ടെയോട്ട യാരിസ് ലാലിഗ വേള്‍ഡ് സീരിയസ് ടൂര്‍ണമെന്റിലാണ് ബോനോ ജിറോണ എഫ്‌സിക്കൊപ്പം കൊച്ചിയിലെത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ പക്ഷേ അന്ന് താരം കളത്തിലിറങ്ങിയിരുന്നില്ല. ടൂര്‍ണമെന്റില്‍ 5-0ത്തിനാണ് ജിറോണ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. അന്ന് കിരീടം ചൂടിയതും ജിറോണയായിരുന്നു. മെല്‍ബണ്‍ സിറ്റിയെ അന്ന് സ്പാനിഷ് ടീം തോല്‍പ്പിച്ചത് 6-0ത്തിനായിരുന്നു. കേരളത്തില്‍ വന്നുപോയതിന് തൊട്ടുപിന്നാലെ സെവിയ്യയിലേക്ക് താരം ലോണില്‍ പോയി.

ബോനോ ലോണിലാണ് വന്നതെങ്കിലും താരത്തിന്റെ പ്രകടനത്തില്‍ തൃപ്തരായ ക്ലബ് വലിയ കരാര്‍ നല്‍കുകയും ചെയ്തു. നിലവില്‍ അവരുടെ പ്രധാന ഗോള്‍കീപ്പറാണ് ബോനോ. 78 മല്‍സരങ്ങളില്‍ സെവിയ്യയ്ക്കായി വലകാത്തു. ബോനോ കാനഡയില്‍ ജനിച്ചു വളര്‍ന്നയാളാണ്. ഇപ്പോള്‍ വര്‍ഷങ്ങളായി സ്‌പെയിനിലാണ് താമസം.

Related Articles

Back to top button