Football

ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡറായി മെസി!! കേരളത്തിലേക്ക് വന്നേക്കും

നഷ്ടങ്ങളില്‍ നിന്ന് നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിനിടെ വന്‍ പ്രഖ്യാപനവുമായി മലയാളിയായ ബൈജു രവീന്ദ്ര സ്ഥാപിച്ച ബൈജൂസ് കമ്പനി. ബൈജൂസിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസിയെ നിയമിച്ചു.

ഇത്തവണത്തെ ഫിഫ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരില്‍ ബൈജൂസുമുണ്ട്. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ കമ്പനി ലോകകപ്പിന്റെ സ്‌പോണ്‍സറാകുന്നത്. ഇതിനു പിന്നാലെയാണ് മെസിയുമായി കരാറില്‍ ഒപ്പിട്ടത്.

ബൈജൂസിന്റെ ടാര്‍ജറ്റ് ഓഡിയന്‍സായ കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്തുന്ന കായികതാരമാണ് മെസി. പ്രിയ ഫുട്‌ബോള്‍ താരത്തെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കുന്നതിലൂടെ വിപണി വലുതാക്കാമെന്ന പ്രതീക്ഷയിലാണ് ബൈജൂസ്.

ബൈജൂസ് അടുത്തിടെ ആഗോള വിപണികളിലെ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചിരുന്നു. മെസിയെ ബ്രാന്‍ഡ് അംബാസിഡറാക്കി കൊണ്ടു വന്നതും ഇത്തരത്തിലൊരു ആഗോള ബ്രാന്‍ഡായതിനു പിന്നാലെയാണ്.

കണ്ണൂര്‍ സ്വദേശിയായ ബൈജു ഫുട്‌ബോളിനോടും ക്രിക്കറ്റിനോടും വലിയ താല്‍പര്യമുള്ള വ്യക്തിയാണ്. കേരള ബ്ലാസ്റ്റേഴ്‌സിനെ ബൈജൂസ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ തുകയ്ക്കാണ്.

ബ്രാന്‍ഡ് അംബാസിഡറായതോടെ മെസി സമീപഭാവിയില്‍ ഇന്ത്യയിലെത്തിയേക്കുമെന്ന സൂചനകളും കമ്പനി നല്‍കുന്നുണ്ട്. പ്രമോഷണല്‍ പരിപാടികളുടെ ഭാഗമായിട്ടാകും മെസി കേരളത്തില്‍ ഉള്‍പ്പെടെ എത്തുക. ഇത് എന്നത്തേക്കാകുമെന്ന് വ്യക്തമല്ല.

Related Articles

Back to top button