Football

എന്റെ പേരായിരിക്കാം കാരണം!! മാന്‍ ഓഫ് മാച്ച് കിട്ടിയപ്പോള്‍ കെവിന് കലിപ്പ്!!

കാനഡയ്‌ക്കെതിരേ കഷ്ടിച്ച് കടന്നു കൂടിയ ബെല്‍ജിയത്തിന്റെ പ്രകടനത്തില്‍ ആരാധകര്‍ തൃപ്തരല്ല. കളിക്കാര്‍ അത്ര പോലും സംതൃപ്തരല്ലെന്നാണ് കളിക്കു ശേഷം താരങ്ങളുടെ ശരീരഭാഷ നല്‍കുന്നത്. മല്‍സരത്തില്‍ വെറും ഒരു ഗോളിനാണ് ബെല്‍ജിയം ജയിച്ചത്. അതും കാനഡ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ ബലത്തില്‍.

മല്‍സരത്തില്‍ ഏറ്റവും മികച്ച താരമായി ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂണിനെയാണ് തെരഞ്ഞെടുത്തത്. താന്‍ ഈ പുരസ്‌കാരത്തിന് ഒട്ടും അര്‍ഹിക്കുന്നില്ലെന്നാണ് മല്‍സരശേഷം താരം തന്നെ വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് സംഘാടകര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് തനിക്കറിയില്ലെന്നും ബെല്‍ജിയം താരം വെളിപ്പെടുത്തുന്നു.

ഒരുപക്ഷേ തന്റെ പേരായിരിക്കാം ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. എന്തായാലും ക്രെഡിറ്റ് മുഴുവന്‍ കാനഡയുടെ പോരാട്ടവീര്യത്തിനാണെന്നും ഡിബ്രൂണ്‍ വ്യക്തമാക്കുന്നു. ആരാധകര്‍ക്കും ഇത്തരത്തിലൊരു അഭിപ്രായമാണുള്ളത്.

ടീമിന്റെ പോരാട്ടവീര്യവും ഒത്തിണക്കവും കാനഡയ്‌ക്കെതിരേ പുറത്തെടുക്കാനായില്ല. ലോകകപ്പ് പോലൊരു ലോകവേദിയില്‍ ആദ്യത്തെ മല്‍സരം വളരെ പ്രധാനപ്പെട്ടതാണ്. ജയത്തോടെ തുടങ്ങാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ഡിബ്രൂണ്‍ വ്യക്തമാക്കി.

ഈ ലോകകപ്പില്‍ വലിയ അട്ടിമറികളാണ് ഇതുവരെ നടന്നത്. അര്‍ജന്റീനയെ സൗദി അറേബ്യ വീഴ്ത്തിയതും ജര്‍മനി ഏഷ്യന്‍ പവര്‍ഹൗസുകളായ ജപ്പാനു മുന്നില്‍ തകര്‍ന്നടിഞ്ഞതുമെല്ലാം ലോകകപ്പിന്റെ അപ്രവചനീയത കൂട്ടുന്നുണ്ട്.

Related Articles

Back to top button