Football

മെസിയെ സെമിയില്‍ വിലക്കാന്‍ നീക്കം? അര്‍ജന്റീനയ്‌ക്കെതിരേ ഫിഫ അന്വേഷണം!!

നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരത്തിനു ശേഷം റഫറിക്കെതിരേ പ്രതികരണം നടത്തിയ അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിക്കെതിരേ നടപടി വരാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

മല്‍സരം നിയന്ത്രിച്ച വിവാദ റഫറി അന്റോണിയോ മതേവു ലാഹോസിനെതിരേ മല്‍സര ശേഷം എമി മാര്‍ട്ടിനസും മെസിയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ ഫിഫയുടെ അച്ചടക്ക സമിതി അന്വേഷണം തുടങ്ങിയെന്നും മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്‍സൈഡ് സ്‌പോര്‍ട്‌സ് പോലുള്ള മാധ്യമങ്ങളും മെസിക്ക് ചിലപ്പോള്‍ വിലക്ക് കിട്ടാനുള്ള സാധ്യതയുണ്ടെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് അര്‍ജന്റീനയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ക്രൊയേഷ്യയ്‌ക്കെതിരേ ആണ് അര്‍ജന്റീനയുടെ സെമിഫൈനല്‍.

റഫറിക്കെതിരേ കടുത്ത രീതിയില്‍ അര്‍ജന്റൈന്‍ താരങ്ങളുടെ ഭാഗത്തു നിന്നും വാക്കുകള്‍ വന്നതോടെ ഈ വിഷയത്തില്‍ കര്‍ശന പരിശോധയ്ക്ക് ഫിഫ തുടക്കം കുറിച്ചിട്ടുണ്ട്. അര്‍ജന്റീന് ഫുട്‌ബോള്‍ അസോസിയേഷനും കളിക്കാര്‍ക്കുമെതിരേയാണ് അന്വേഷണം. കുറ്റക്കാരെന്ന് കണ്ടാല്‍ കളിക്കാര്‍ക്കെതിരേ വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ വരും.

മാര്‍ക്ക റിപ്പോര്‍ട്ട് പ്രകാരം ആര്‍ട്ടിക്കിള്‍ 12, 16 എന്നിവ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും മാച്ച് ഒഫീഷ്യല്‍സിന്റെ സുരക്ഷയ്ക്ക് പ്രശ്‌നമുണ്ടായിട്ടോ എന്നെല്ലാം അന്വേഷണം നടക്കുന്നുണ്ട്. മല്‍സരത്തിനിടെ മെസി ഉള്‍പ്പെടെ 16 താരങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്നു.

മല്‍സരത്തിനിടെ ഡച്ച്-അര്‍ജന്റൈന്‍ താരങ്ങള്‍ തമ്മില്‍ പലകുറി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയിരുന്നു. എക്‌സ്ട്രാ ടൈമും കടന്ന് നീങ്ങിയ കളിയുടെ പെനാല്‍റ്റി എടുക്കുമ്പോള്‍ പോലും കളിക്കാര്‍ തമ്മില്‍ പോരാടിച്ചിരുന്നു. മല്‍സര ശേഷവും ഇരുടീമുകളിലെയും കളിക്കാര്‍ തമ്മില്‍ വാക്കുകള്‍ കൊണ്ട് പോരാട്ടം നടന്നു.

Related Articles

Back to top button