Cricket

ഒരിക്കല്‍ ദക്ഷിണാഫ്രിക്കയോട് വിടപറഞ്ഞ് പോയി; ഇന്ന് റോസോ സൂപ്പര്‍ഹീറോ!!

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ക്വാട്ട സിസ്റ്റത്തില്‍ മനംനൊന്ത് രാജ്യത്തിനായി കളി അവസാനിപ്പിച്ച താരമാണ് റിലീ റോസോ. 2017 ല്‍ ആയിരുന്നു റോസോ ഇനി ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കില്ലെന്ന് തീരുമാനമെടുത്തത്. ഇംഗ്ലീഷ് കൗണ്ടിയില്‍ കൊല്‍പാക് ഡീല്‍ വഴിയാണ് കളിക്കാന്‍ പോയത്.

കൗണ്ടിയില്‍ ഗംഭീര പ്രകടനങ്ങളുമായി അരങ്ങു വാഴുന്ന സമയത്താണ് വീണ്ടും ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു വരാന്‍ ബോര്‍ഡ് നിര്‍ബന്ധിക്കുന്നത്. മുന്‍ താരങ്ങളായ ഗ്രെയിം സ്മിത്ത് ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് വന്നത് റോസോയുടെ മടക്കത്തിനും കാരണമായി. ഈ സമയത്ത് തന്നെയാണ് മാര്‍ക്ക് ബൗച്ചര്‍ ദേശീയ ടീമിന്റെ പരിശീലകനാകുന്നതും. രണ്ടും ചേര്‍ന്നതോടെ റോസോ വീണ്ടും ദക്ഷിണാഫ്രിക്കന്‍ കുപ്പായം അണിഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൊല്‍പ്പാക് കരാറിലൂടെ നിരവധി ദക്ഷിണാഫ്രിക്കന്‍ താരങ്ങളെയാണ് കൊല്‍പ്പാക് കരാറിലൂടെ അവര്‍ക്ക് നഷ്ടമായത്. കൂടുതല്‍ മികച്ച പ്രതിഫലം, ജീവിത സാഹചര്യങ്ങള്‍, കളിക്കാനുള്ള അവസരങ്ങള്‍ എന്നിവയാണ് കളിക്കാരെ കൊല്‍പ്പാക് കരാറിലേക്ക് ആകര്‍ഷിക്കുന്നത്.

മോര്‍ണി മോര്‍ക്കല്‍, വെയ്ന്‍ പാര്‍ണെല്‍, കെയ്ല്‍ അബോട്ട് തുടങ്ങിയവരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഈ വഴി സ്വീകരിച്ചവര്‍. പിന്നീട് ചിലര്‍ തിരിച്ചെത്തി. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോയതോടെ കൊല്‍പാക് കരാറുകളും അവസാനിച്ചു.

Related Articles

Back to top button