Cricket

പാക്കിസ്ഥാനിലുള്ള ഇംഗ്ലണ്ട് താരങ്ങള്‍ അജ്ഞാത രോഗമേറ്റ് വീഴുന്നു; ഞെട്ടി ക്രിക്കറ്റ് ലോകം

പാക്കിസ്ഥാന്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാംപില്‍ അജ്ഞാത രോഗം. ടീമിലെ പതിനാല് കളിക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. പരിശീലന സെഷനില്‍ ചില താരങ്ങള്‍ കുഴഞ്ഞു വീണതായി ഇംഗ്ലണ്ടില്‍ നിന്ന് പുറത്തിറങ്ങുന്ന ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വന്തമായി കുക്കിനെ ഉള്‍പ്പെടെയാണ് ഇംഗ്ലീഷ് ടീം പര്യടനത്തിനെത്തിയത്.

ഇസ്ലാമാബാദിലാണ് ടീമിന്റെ പരിശീലന ക്യാംപ്. ടീമില്‍ രോഗബാധ ഏല്‍ക്കാത്തത് വെറും 5 താരങ്ങള്‍ മാത്രമാണുള്ളത്. ജോ റൂട്ട്, ഹാരി ബ്രൂക്ക്, സാക് ക്രാവ്‌ലി, കീറ്റണ്‍ ജെന്നിംഗ്‌സ്, ഒല്ലി പോപ്പ് എന്നിവര്‍ മാത്രമാണ് പൂര്‍ണ ആരോഗ്യവാന്മാരിട്ടുള്ളത്. റൂട്ടിനും ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും താരം പിന്നീട് സുഖം പ്രാപിക്കുകയായിരുന്നു.

ആദ്യ ടെസ്റ്റിന് മുമ്പ് കളിക്കാര്‍ പൂര്‍ണ ഫിറ്റാകുമോയെന്ന സംശയത്തിലാണ് ഇംഗ്ലണ്ട് ക്യാംപ്. കളിക്കാര്‍ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ ആദ്യ ടെസ്റ്റ് മാറ്റി വയ്‌ക്കേണ്ടി വരും.

കോവിഡ് ആണെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും പിന്നീട് പരിശോധനയില്‍ കോവിഡ് പോസിറ്റീവല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇംഗ്ലണ്ട് ടീം പാക്കിസ്ഥാനില്‍ പര്യടനത്തിന് എത്തുന്നത്. ലോകകപ്പിന് മുമ്പ് ട്വന്റി-20 പരമ്പര ഇരുരാജ്യങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.

പുതിയ സംഭവവികാസങ്ങള്‍ പാക് ക്രിക്കറ്റിനും തിരിച്ചടിയായേക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിക്കാന്‍ വലിയ ശ്രമങ്ങള്‍ പാക് ബോര്‍ഡ് നടത്തിയിരുന്നു. അതിനിടയ്ക്ക് പുതിയ സംഭവങ്ങള്‍ തിരിച്ചടിയായേക്കുമെന്ന ഭയം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ട്.

Related Articles

Back to top button