Cricket

അവിശ്വസനീയ ജയത്തില്‍ നിര്‍ണായകം കോഹ്‌ലിയുടെ രണ്ട് നിമിഷങ്ങള്‍! വീഡിയോ

ഓസ്‌ട്രേലിയയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യയുടെ നാടകീയ ജയത്തിന് വഴിയൊരുക്കിയത് വിരാട് കോഹ്ലിയുടെ ഫീല്‍ഡിംഗ് മികവ്. ഒരു അവിശ്വസനീയ റണ്ണൗട്ടും അതിലും മനോഹരമായ അവസാന ഓവറിലെ ക്യാച്ചുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടപ്പോഴാണ് ക്യാപ്റ്റന്‍ രോഹിത് പന്ത് മുഹമ്മദ് ഷമിക്ക് കൈമാറുന്നത്. മൂന്നാം പന്തില്‍ പാറ്റ് കമ്മിന്‍സ് ലോംഗ് ഓണിലൂടെ പറത്തിയ ഷോട്ട് സിക്‌സ് പോയെന്ന് വിചാരിച്ചപ്പോള്‍ പറന്നുള്ള വിരാടിന്റെ ക്യാച്ച്. ഇത് സിക്‌സര്‍ പോയിരുന്നേല്‍ ഓസീസ് ജയിച്ചേനെ. തൊട്ടുമുമ്പ് ഹര്‍ഷലിന്റെ ഓവറില്‍ ടിം ഡേവിഡിനെ വിരാട് പറക്കും ത്രോയിലൂടെ റണ്ണൗട്ടാക്കുകയും ചെയ്തു. വീഡിയോകള്‍ കാണാം.

Related Articles

Back to top button