Cricket

വരുന്നവരും പോകുന്നവരുമെല്ലാം ബംഗ്ലാദേശിനെ നാണംകെടുത്തുന്നു!

ബംഗ്ലാദേശ് ക്രിക്കറ്റിനിത് കഷ്ടകാലമാണ്. തോല്‍വികള്‍ മാത്രമാണ് ടീമിന് സ്വന്തമായുള്ളത്. ഏഷ്യാകപ്പിലെ ദയനീയ തോല്‍വികള്‍ക്കു ശേഷമാണ് ടീം ന്യൂസിലന്‍ഡിലേക്ക് പോയത്. അവിടെ പാക്കിസ്ഥാനും ന്യൂസിലന്‍ഡും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ നാലിലും തോറ്റാണ് ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്.

അഫ്ഗാനിസ്ഥാനെതിരേ വാംഅപ്പ് മല്‍സരം കളിച്ച് അതിലും ദയനീയ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. 62 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ ആധികാരിക ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. അഫ്ഗാന്‍ 20 ഓവറില്‍ 7 വിക്കറ്റിന് 160 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാ കടുവകള്‍ വെറും 98 റണ്‍സാണ് എടുത്തത്. അതും 20 ഓവര്‍ ബാറ്റു ചെയ്തിട്ട്.

മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് അഫ്ഗാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. വെറും 17 പന്തില്‍ 41 റണ്‍സെടുത്ത് നബി പുറത്താകാതെ നിന്നു. 5 സിക്‌സറുകളും ഒരു ഫോറും ആ ബാറ്റില്‍ നിന്ന് പിറന്നു. ഇബ്രാഹിം സദ്രാന്‍ 46 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 33 പന്തില്‍ തട്ടിമുട്ടി 29 റണ്‍സെടുത്ത മെസാദക് ഹൊസൈന്‍ മാത്രമാണ് കാര്യമായി പിടിച്ചു നിന്നത്. ഫസലുദീന്‍ ഫറൂഖി മൂന്നും ഫരീദ് അഹമ്മദ് രണ്ടും വിക്കറ്റ് വീഴ്ത്തി.

Related Articles

Back to top button