Cricket

ക്രിക്കറ്റ് ആരാധകര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സന്തോഷവാര്‍ത്ത!

അടുത്തയാഴ്ച്ച ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ ഒരുക്കങ്ങളിലാണ് ടീമുകള്‍. എല്ലാ ടീമുകളും ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. ക്വാളിഫയിംഗ് റൗണ്ട് കളിക്കുന്ന ടീമുകള്‍ ആദ്യ റൗണ്ട് ഒഫീഷ്യല്‍ വാംഅപ്പ് മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു. അടുത്ത ദിവസം മുതല്‍ രണ്ടാം റൗണ്ട് വാംഅപ്പ് മല്‍സരങ്ങള്‍ തുടങ്ങും.

ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ചില പരിശീലന മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇതില്‍ ഇന്ത്യയുടെ മല്‍സരങ്ങളുമുണ്ട്. ഓസ്‌ട്രേലിയ-ഇന്ത്യ, ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍, ഇന്ത്യ-ന്യൂസിലന്‍ഡ് മല്‍സരങ്ങളാണ് ലൈവായി പ്രേക്ഷകരിലെത്തിക്കുന്നത്. മറ്റ് ചില മല്‍സരങ്ങളുടെ ഹൈലൈറ്റ്‌സ് ഐസിസിയുടെ ഫേസ്ബുക്ക് പേജിലൂടെ കാണാന്‍ സാധിക്കും.

Related Articles

Back to top button